ഇന്ത്യക്കാരെ പരിഹസിക്കുന്ന ട്വീറ്റുകൾ; മോർ​ഗനും ബട്ട്ലർക്കുമെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ അന്വേഷണം

2018 മെയ് 18ലെ ട്വീറ്റിൽ ബട്ട്ലറെ അഭിനന്ദിക്കുമ്പോഴാണ് മോർ​ഗൻ സർ എന്ന വാക്ക് ഉപയോ​ഗിച്ചത്
ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ / ഫയല്‍
ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ / ഫയല്‍

ലണ്ടൻ: പഴയ ട്വീറ്റകൾ പൊങ്ങിവരുന്നതോടെ കൂടുതൽ ഇം​ഗ്ലണ്ട് താരങ്ങൾ വിവാദത്തിൽ. വംശിയ, ലൈം​ഗിക അധിക്ഷേപ ട്വീറ്റുകളുടെ പേരിൽ ഒലെ റോബിൻസന് ടീമിലെ സ്ഥാനം നഷ്ടമായതിന് പിന്നാലെ പകരക്കാരനായെത്തിയ ഡോം ബെസിന്റെ പഴയ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും വീണ്ടും വിവാദം ഉയർത്തി എത്തി. ഇതിന് പിന്നാലെ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മോർ​ഗൻ, ബട്ട്ലർ എന്നിവരുടെ പഴയ ട്വീറ്റുകളാണ് ഉയർന്ന് വരുന്നത്. 

ഇന്ത്യക്കാരെ അധിക്ഷേപിച്ചുള്ള മോർ‌​ഗന്റേയും ബട്ട്ലറുടേയും ട്വീറ്റുകളിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തുന്നതായി ടെലി​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 2018 മെയ് 18ലെ ട്വീറ്റിൽ ബട്ട്ലറെ അഭിനന്ദിക്കുമ്പോഴാണ് മോർ​ഗൻ സർ എന്ന വാക്ക് ഉപയോ​ഗിച്ചത്. അന്ന് രാജസ്ഥാൻ റോയൽസിന് വേണ്ടി 53 പന്തിൽ ബട്ട്ലർ 94 റൺസ് നേടിയിരുന്നു. 

ഇതിന് അടിയിൽ വന്ന് മുൻ കിവീസ് ക്യാപ്റ്റൻ ബട്ട്ലറും കമന്റ് ചെയ്തു. ​ഗ്രാമർ തെറ്റിയ ഇം​ഗ്ലീഷ് ചൂണ്ടിയായിരുന്നു ഇവിടെ മക്കല്ലത്തിന്റെ കമന്റ്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ബട്ട്ലർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. അന്വേഷണത്തിന് ശേഷമാവും മോർ​ഗനും ബട്ട്ലർക്കും എതിരായ നടപടിയിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കുക. 

ഒലെ റോബിൻസനിന്റെ സസ്പെൻഷനോടെയാണ് മോർ‌​ഗന്റേയും ബട്ട്ലറുടേയും ട്വീറ്റുകൾ വീണ്ടും ഉയർന്നു വന്നത്. 2012 മുതൽ 2014 വരെയുള്ള റോബിൻസണിന്റെ ട്വീറ്റുകളാണ് താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിന്നാലെ ഉയർന്ന് വന്നത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് സസ്പെൻഷൻ നേരിടുകയാണെങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റിൽ സസെക്സിനെതിരെ റോബിൻസൻ കളി തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com