'അങ്ങനെ സംഭവിച്ചാല്‍, ജീവിതത്തില്‍ ആദ്യമായി ഞാന്‍ ബിയര്‍ കുടിക്കും'- ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരത്തിന്റെ പ്രഖ്യാപനം

'അങ്ങനെ സംഭവിച്ചാല്‍, ജീവിതത്തില്‍ ആദ്യമായി ഞാന്‍ ബിയര്‍ കുടിക്കും'- ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരത്തിന്റെ പ്രഖ്യാപനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് നാളെ കിക്കോഫ്. ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന യൂറോ പോരാട്ടങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രദ്ധേയമായൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡെക്‌ലന്‍ റൈസ്. 

യൂറോ കപ്പില്‍ കിരീട സാധ്യത പ്രവചിക്കുന്ന ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. ടീമിലെ നിര്‍ണായക മധ്യനിര താരങ്ങളില്‍ ഒരാളാണ് റൈസ്. വെസ്റ്റ് ഹാം യുനൈറ്റഡിനായി കളിക്കുന്ന താരം ഇംഗ്ലണ്ട് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയാല്‍ താന്‍ ജീവിതത്തില്‍ ആദ്യമായി ബിയര്‍ കഴിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

'നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ. എന്താണെന്ന് ചോദിച്ചാല്‍, എനിക്ക് 22 വയസ് ആയി. പക്ഷേ ഞാന്‍ ഈ ദിവസം വരെയായി ഒരു തുള്ളി ബിയര്‍ പോലും കഴിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപിക്കാന്‍ ഒരു താത്പര്യവും എനിക്കില്ല. പലര്‍ക്കും ഞാന്‍ ഈ പറയുന്നത് അത്ഭുതമായി തോന്നാം. എനിക്ക് മദ്യത്തിന്റെ മണം പോലും ഇഷ്ടമല്ല. ഞാന്‍ മദ്യക്കുപ്പിയുടെ അടുത്തേക്ക തന്നെ പോകാറില്ല'- റൈസ് പറയുന്നു. 

എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഒരു ബിയറെങ്കിലും കുടിക്കണമെന്ന് ആഗ്രഹം തോന്നിയാലോ എന്ന ചോദ്യത്തിനായിരുന്നു റൈസിന്റെ മറുപടി. 

'ഞാന്‍ ഒരു ദിവസം ബിയര്‍ കുടിക്കാന്‍ ശ്രമിക്കും. ഇംഗ്ലണ്ട് യൂറോ കപ്പ് കിരീടം സ്വന്തമാക്കുന്ന ദിവസമായിരിക്കും അത്'- റൈസ് വ്യക്തമാക്കി. യൂറോ കപ്പിലെ ആദ്യ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ഇം​ഗ്ലണ്ടിന്റെ എതിരാളികൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com