ആ അപൂര്‍വ റെക്കോര്‍ഡ് ഇനി ആന്‍ഡേഴ്‌സന് സ്വന്തം; പിന്തള്ളിയത് ഇതിഹാസ ബാറ്റ്‌സ്മാന്‍ അലിസ്റ്റര്‍ കുക്കിനെ

ആ അപൂര്‍വ റെക്കോര്‍ഡ് ഇനി ആന്‍ഡേഴ്‌സന് സ്വന്തം; പിന്തള്ളിയത് ഇതിഹാസ ബാറ്റ്‌സ്മാന്‍ അലിസ്റ്റര്‍ കുക്കിനെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് സ്വന്തം. മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ അലിസ്റ്റര്‍ കുക്കിനെയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ആന്‍ഡേഴ്‌സന്‍ പിന്തള്ളിയത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാനിറങ്ങിയതോടെയാണ് ആന്‍ഡേഴ്‌സന്‍ നേട്ടം സ്വന്തമാക്കിയത്. 

ആന്‍ഡേഴ്‌സന്റെ 162ാം ടെസ്റ്റ് മത്സരമാണ് ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റ് പോരാട്ടം. 161 ടെസ്റ്റുകള്‍ കളിച്ച കുക്കിന്റെ റെക്കോര്‍ഡിനൊപ്പമായിരുന്നു ഒന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ ആന്‍ഡേഴ്‌സന്‍. 

161 ടെസ്റ്റുകളില്‍ നിന്നായി 616 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 42 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്. 194 ഏകദിനങ്ങള്‍ കളിച്ച ആന്‍ഡേഴ്‌സന്‍ 269 വിക്കറ്റുകള്‍ സ്വന്തമാക്കി. 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

ഒരു രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 200 ടെസ്റ്റുകളാണ് സച്ചിന്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. 

168 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍മാരായ സ്റ്റീവോ, റിക്കി പോണ്ടിങ് എന്നിവരാണ് തൊട്ടുപിന്നില്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് 165 മത്സരങ്ങളും വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ 164 ടെസ്റ്റുകളും കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com