36ാം വയസിലും റെക്കോർഡുകൾ കടപുഴക്കാൻ ക്രിസ്റ്റ്യാനോ; യൂറോയിൽ സൂപ്പർ താരത്തെ കാത്തിരിക്കുന്ന 5 നേട്ടങ്ങൾ

യൂറോ ആവേശത്തിലേക്ക് ഫുട്ബോൾ ലോകം കടക്കുമ്പോൾ സൂപ്പർ താരങ്ങൾക്ക് മേലുള്ള പ്രതീക്ഷയും ഏറെയാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ /ഫയല്‍ ചിത്രം
ക്രിസ്റ്റ്യാനോ റൊണാൾഡോ /ഫയല്‍ ചിത്രം

യൂറോ ആവേശത്തിലേക്ക് ഫുട്ബോൾ ലോകം കടക്കുമ്പോൾ സൂപ്പർ താരങ്ങൾക്ക് മേലുള്ള പ്രതീക്ഷയും ഏറെയാണ്. അഞ്ച് തകർപ്പൻ റെക്കോർഡുകളാണ് ഇവിടെ പോർച്ചു​ഗൽ ക്യാപ്റ്റന്റെ മുൻപിലുള്ളത്. 

രാജ്യാന്തര ഫുട്ബോളിൽ ​ഗോളുകളുടെ എണ്ണത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി സാക്ഷാൽ മെസിയെ മറികടന്നു. എന്നാൽ ക്രിസ്റ്റ്യാനോയെ മറികടക്കാൻ ഛേത്രി ഇനിയും കാത്തിരിക്കണം. യൂറോ കപ്പോടെ രാജ്യാന്തര ഫുട്ബോളിലെ നിലവിലെ താരങ്ങളുടെ ​ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ ഒന്നാമത് എത്തിയേക്കും. 104 ​ഗോളുകളാണ് ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. 109 ​ഗോളുകളുമായി ഇറാന്റെ അലി ഡേയാണ് മുൻപിൽ. 

യുവേഫ യൂറോയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാവുകയാണ് ക്രിസ്റ്റ്യാനോ. 58 യൂറോ മത്സരങ്ങൾ കളിച്ച ഇറ്റലിയുടെ ബഫോണിനെയാണ് ക്രിസ്റ്റ്യാനോ ഇവിടെ മറികടക്കുക. 56 യൂറോ മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ കളിച്ചത്. ഏറ്റവും കൂടുതൽ യൂറോ എഡിഷനുകൾ കളിച്ച താരം എന്ന നേട്ടവും ക്രിസ്റ്റ്യാനോയ്ക്ക് മുൻപിലേക്ക് എത്തുന്നു. നാല് വട്ടം യൂറോ കളിച്ച 17 താരങ്ങളാണുള്ളത്. എന്നാൽ ഹം​ഗറിക്കെതിരെ പോർച്ചു​ഗൽ ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ യൂറോ ടൂർണമെന്റ് കളിച്ച താരം എന്ന നേട്ടം ക്രിസ്റ്റ്യാനോയിലേക്ക് എത്തും. 

2004 ജൂൺ 12നാണ് ക്രിസ്റ്റ്യാനോ യൂറോയിലെ തന്റെ ആദ്യ ​ഗോൾ നേടിയത്. യൂറോയിൽ 9 വട്ടം ക്രിസ്റ്റ്യാനോ പോർച്ചു​ഗലിനായി വല കുലുക്കി, ഈ നേട്ടത്തിൽ ഫ്രാൻസിന്റെ പ്ലാറ്റനിക്കൊപ്പമാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ. ഒരു ​ഗോൾ കൂടി സ്വന്തമാക്കുന്നതോടെ വലിയൊരു നേട്ടം കൂടി സൂപ്പർ താരത്തിന്റെ പേരിലേക്ക് എത്തും. 

യൂറോയിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോയുടെ മുൻപിൽ വന്ന് നിൽക്കുന്ന മറ്റൊന്ന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com