ദി ഹണ്ട്രഡിന് തിരിച്ചടി; ഡേവിഡ് വാർണറും സ്റ്റൊയ്നിസും പിന്മാറി

ഓസ്ട്രേലിയൻ കളിക്കാരായ ഡേവിഡ് വാർണർ, സ്റ്റൊയ്നിസ് എന്നിവർ ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി
ഡേവിഡ‍് വാർണർ/ ട്വിറ്റർ
ഡേവിഡ‍് വാർണർ/ ട്വിറ്റർ

സിഡ്നി: ഓസ്ട്രേലിയൻ കളിക്കാരായ ഡേവിഡ് വാർണർ, സ്റ്റൊയ്നിസ് എന്നിവർ ദി ഹണ്ട്രഡ് ടൂർണമെന്റിൽ നിന്ന് പിന്മാറി. കോവിഡ് വ്യാപനം മൂലമുള്ള സങ്കീർണതകൾ ചൂണ്ടിയാണ് ഇവരുടെ പിന്മാറ്റം. 

വാർണർ, സ്റ്റൊയ്നിസ് എന്നിവരെ പോലുള്ളവരുടെ പിന്മാറ്റം നിരാശപ്പെടുത്തുന്നതാണെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. ഇവർക്ക് പകരം വിദേശ കളിക്കാരെ ടീമിലെത്തിക്കുന്നത് പരി​ഗണനയിലാണ്. ഹണ്ട്രഡ് ടൂർണമെന്റുമായി മുൻപോട്ട് പോകുമെന്നും ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 

ദി ഹണ്ട്രഡിൽ സതേൺ ബ്രേവ് ടീമിന് വേണ്ടിയാണ് വാർണറും സ്റ്റൊയ്നിസും കളിക്കേണ്ടിയിരുന്നത്. വാർണർക്ക് 100,000 പൗണ്ടും സ്റ്റൊയ്നിസിന് 80000 പൗണ്ടുമായിരുന്നു പ്രതിഫലം. അടുത്ത മാസമാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ടൂർണമെന്റ് മാറ്റി വെക്കുകയായിരുന്നു. 

പ്രതിസന്ധികൾ നേരിട്ടെങ്കിലും ടൂർണമെന്റുമായി മുൻപോട്ട് പോവാൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. ദി ഹണ്ട്രഡിലൂടെ കൂടുതൽ യുവാക്കളെ ക്രിക്കറ്റിലേക്ക് ആകർശിക്കുകയാണ് ലക്ഷ്യം. 100 ഡെലിവറിയാണ് ഒരു ഇന്നിങ്സിൽ ഉണ്ടാവുക. ഓരു ഓവറിൽ 10 ഡെലിവറിയുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com