കോപ്പ പോരിനുള്ള അർജന്റീനിയൻ സംഘത്തെ പ്രഖ്യാപിച്ചു, രണ്ട് പ്രധാന താരങ്ങളെ കൈവിട്ട് സ്കലോനി

തിങ്കളാഴ്ച ചിലിക്കെതിരായ മത്സരത്തോടെയാണ് അർജന്റീനയുടെ കോപ്പ പോര് ആരംഭിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്കുള്ള അർജന്റീനിയൻ സംഘത്തെ പ്രഖ്യാപിച്ചു. യുവാൻ ഫോയ്ത്തിനെ തഴഞ്ഞ് 28 അം​ഗ അർജന്റീനിയൻ സംഘത്തെയാണ് സ്കലോനി പ്രഖ്യാപിച്ചിരിക്കുന്നത്. 

1993ന് ശേഷമുള്ള കിരീട വരൾച്ച അവസാനിപ്പിക്കാൻ ഉറച്ചാണ് മെസിയും കൂട്ടരും എത്തുന്നത്. അർജന്റീനയുടെ കഴിഞ്ഞ രണ്ട് ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളും കളിച്ചതിന് ശേഷമാണ് വിയാറയൽ ഡിഫന്ററായ ഫോയ്ത്തിനെ ഒഴിവാക്കിയിരിക്കുന്നത്. ലുകാസ് ഒകാബോസും ടീമിലില്ല. ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ സമനില ​ഗോൾ പിടിക്കാൻ കൊളംബിയയെ സഹായിച്ചത് ഫോയ്ത്തിന്റെ പിഴവായിരുന്നു. സെവിയയ്ക്ക് വേണ്ടി സീസണിൽ മങ്ങിയ പ്രകടനമാണ് ഒകാബോസിൽ നിന്ന് വന്നത്. 

2018ൽ സ്കലോനി പരിശീലകനായതിന് ശേഷം മികവിലേക്ക് എത്താതിരുന്നിട്ടും ഫോയ്ത്തിനും ഒകാബോസിനും തുടരെ അവസരങ്ങൾ നൽകിയിരുന്നു. ഇത് വിമർശനങ്ങൾക്കും ഇടയാക്കി. ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ ഇടംപിടിച്ച് അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച റൊമേരോ, ഡിഫന്റർ മോളിനോ ലുസെറോ എന്നിവർ കോപ്പ അമേരിക്ക സംഘത്തിലുമുണ്ട്.

​ഗ്രൂപ്പ് എയിലാണ് അർജന്റീന. തിങ്കളാഴ്ച ചിലിക്കെതിരായ മത്സരത്തോടെയാണ് അർജന്റീനയുടെ കോപ്പ പോര് ആരംഭിക്കുന്നത്. ഉറു​ഗ്വേ, ബോളിവിയ, പാരാ​ഗ്വേ എന്നിവരാണ് ​ഗ്രൂപ്പ് എയിലുള്ളത്. 

അർജന്റീനയൻ ടീം: ​

​ഗോൾ കീപ്പർ: ഫ്രാങ്കോ അർമാനി, അഗസ്റ്റിൻ മർച്ചിസിൻ, എമിലിയാനോ മാർട്ടിനസ്, യുവാൻ മുസോ

ഡിഫൻസ്:  റോമെറോ, നിക്കോളാസ് ഒട്ടമെന്റി, ലൂകാസ് മാർട്ടിനസ്, മോളിനോ ലുസെറോ, ഗോൺസാലോ മോണ്ടിയാൽ, ജർമ്മൻ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, മാർക്കോസ് അക്യൂന, ലിസാൻഡ്രോ മാർട്ടിനസ്

മധ്യനിര: നിക്കോളാസ് ഗോൺസാലസ്, അലെസാൻഡ്രോ ഗോമസ്,  ലിയനാർഡോ പരഡസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഡൊമിനിഗ്വസ്, എസെക്കിയേൽ പലാസിയോസ്, ഗൈഡോ റോഡ്രിഗസ്, ഏഞ്ചൽ കൊറേയ

മുന്നേറ്റനിര: മെസി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ, ലൂക്കാസ് അലാരിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com