'ഒടുവിൽ ഈ നശിച്ച വൈറസിന് ശേഷം ഞങ്ങൾ ഒരുമിച്ചു, കോവിഡിൽ ആടിയുലഞ്ഞ ഇറ്റലി ആഘോഷിക്കുന്നു'; വൈകാരികമായി ഇറ്റാലിയൻ താരങ്ങൾ

കോവിഡ് മഹാമാരിയിൽ വലഞ്ഞ തങ്ങളുടെ ജനത ഇന്ന് മനസ് നിറഞ്ഞ് ആഘോഷിക്കുന്നത് കാണാനായത് അസൂറിയനുകളുടെ ഹൃദയം തൊടുന്നു
തുർക്കിക്കെതിരായ മത്സരത്തിന് ശേഷം ഇറ്റാലിയൻ ടീം/ഫോട്ടോ: ട്വിറ്റർ
തുർക്കിക്കെതിരായ മത്സരത്തിന് ശേഷം ഇറ്റാലിയൻ ടീം/ഫോട്ടോ: ട്വിറ്റർ

റോം: തുർക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്തതിന് പിന്നാലെ വൈകാരികമായിരുന്നു ഇറ്റാലിയൻ താരങ്ങളുടെ പ്രതികരണം. 2018ൽ ലോക കിരീട പോരിനിടം നേടാനാവാതെ പോയതിന് ശേഷം മികവിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം മാത്രമല്ല അതിന് പിന്നിൽ. കോവിഡ് മഹാമാരിയിൽ വലഞ്ഞ തങ്ങളുടെ ജനത ഇന്ന് മനസ് നിറഞ്ഞ് ആഘോഷിക്കുന്നത് കാണാനായത് അസൂറിയനുകളുടെ ഹൃദയം തൊടുന്നു. 

ആരാധകരുടെ ഈ ആഘോഷങ്ങൾ വീണ്ടും കാണാനായത് വിസ്മയിപ്പിക്കുന്നു. ഒടുവിൽ ഈ നശിച്ച വൈറസിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് കൂടാനായിരിക്കുന്നു, തുർക്കിക്കെതിരെ സ്കോർ ചെയ്ത ഇറ്റലിയുടെ മുന്നേറ്റനിര താരം ഇമ്മൊബിൽ പറയുന്നു. കളിയിൽ തുർക്കിക്കെതിരെ ഞങ്ങൾ ക്ഷമ കാണിച്ചു. തുർക്കി കരുത്തരായ ടീമാണ്. നിരവധി വമ്പൻ ടീമുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആദ്യ പകുതിയിൽ അവരെ അവശതപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്, ഇമ്മൊബിൽ പറഞ്ഞു. 

നിർഭാ​ഗ്യം കൊണ്ട് ​ഗോൾപോസ്റ്റിലിടിച്ചാണ് ഷോട്ടുകൾ പോയത്. രണ്ടാം പകുതിക്ക് ശേഷം തുർക്കിയാണ് കൂടുതൽ അവശത കാണിച്ചത്. ആദ്യ ​ഗോൾ വഴങ്ങിയതിന് ശേഷം അവർക്ക് സ്പേസ് നൽകേണ്ടി വന്നു. അവിടെയാണ് ഞങ്ങളുടെ ക്വാളിറ്റി പുറത്തെടുത്തത്. എന്റെ ആദ്യോ യൂറോയിൽ തന്റെ ​ഗോൾ നേടാൻ സാധിച്ചത്, അതും എന്റെ സ്റ്റേഡിയത്തിൽ, ഇതിലും മികച്ചത് ലഭിക്കാനില്ല, താരം പറയുന്നു.

വൈകാരിക നിമിഷമായിരുന്നു അതെന്ന് കളിയിലെ മാൻ ഓഫ് ദി മാച്ചായ സ്പിനാസോളയും പറയുന്നു. സ്റ്റേഡിയത്തിലേക്ക് ടീം ബസ് പുറപ്പെട്ടത് മുതൽ വൈകാരികമാണ് കാര്യങ്ങൾ. നിരത്തുകളിലെല്ലാം ആളുകൾ. ആ കാഴ്ച ഞങ്ങളിൽ രോമാഞ്ചമുണ്ടാക്കിയെന്നും സ്പിനാസോള പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com