ടീം തോറ്റു, പക്ഷേ മരണത്തെ തോൽപ്പിച്ച് കയറിയവനല്ലാതെ മറ്റാരാണ് മാൻ ഓഫ് ദി മാച്ച്, എറിക്സൺ കളിയിലെ താരമെന്ന് യുവേഫ

മരണത്തെ തന്നെ തോൽപ്പിച്ച ക്രിസ്റ്റ്യൻ എറിക്സനെയാണ് മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ



യൂറോ 2020ലെ മൂന്നാമത്തെ മത്സരത്തിൽ ഫിൻലാൻഡിന് മുൻപിൽ എതിരില്ലാത്ത ഒരു ​ഗോളിന് ഡെൻമാർക്ക് മുട്ടുമടക്കി. എന്നാൽ അവിടെ ടീം തോറ്റെങ്കിലും കളിയിലെ താരമായത് ഫിൻലാൻഡിന്റെ മധ്യനിര താരമാണ്. മരണത്തെ തന്നെ തോൽപ്പിച്ച ക്രിസ്റ്റ്യൻ എറിക്സനെയാണ് മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്ത്. 

ഫുട്ബോൾ മനോഹരമായ ഒരു കളിയാണ്. എറിക്സൺ അത് മനോഹരമായി തന്നെ കളിക്കുന്നു എന്നാണ് യുവേഫ ട്വിറ്ററിൽ കുറിച്ചത്. ഈ രാത്രിയിലെ കേമൻ ക്രിസ്റ്റ്യൻ എറിക്സനാണെന്നും പെട്ടെന്ന് തന്നെ ആരോ​ഗ്യം വീണ്ടെടുത്ത് എറിക്സന് മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും യുവേഫ പറഞ്ഞു. 

42ാം മിനിറ്റിലാണ് എറിക്സൺ ഫുട്ബോൾ ലോകത്തിന്റെ ശ്വാസം നിലപ്പിച്ച് കൊണ്ട് ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ​ഗ്രൗണ്ടിൽ വെച്ച് തന്നെ എറിക്സണിന് പ്രാഥമിക ചികിത്സ നൽകി. കാർഡിയാക് മസാജ് നൽകിയാണ് എറിക്സണിനെ തിരിച്ചു പിടിച്ചതെന്നാണ് ഡെൻമാർക്ക് ടീം ഡോക്ടർ വെളിപ്പെടുത്തിയത്. 

എറിക്സൺ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറിക്സണിന് ബോധം തെളിഞ്ഞതായി ഡെൻമാർക്ക് ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. എറിക്സണിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com