ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് ജോക്കോവിച്ച്; 19-ാം ഗ്രാൻഡ്സ്ലാം കിരീടം 

ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നാണ് ജോക്കോവിച്ച് കിരീടം നേടിയത്
ചിത്രം: എ പി
ചിത്രം: എ പി

പാരീസ്: അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടി നൊവാക് ജോക്കോവിച്ച്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നാണ് ജോക്കോവിച്ച് കിരീടം നേടിയത്. ഒരു കിരീടം കൂടി നേടിയാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ റോജർ ഫെഡറർക്കും റാഫേൽ നദാലിനുമൊപ്പമെത്താം. 19 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നിലവിൽ ജോക്കോവിച്ച് നേടിയത്. 

ആദ്യ രണ്ട് സെറ്റുകളും സിറ്റ്‌സിപാസ് നേടിയ ശേഷമാണ് സെർബിയൻ താരം മത്സരത്തിൽ തിരിച്ചെത്തിയത്. ടൈബ്രേക്കിലേക്ക് നീണ്ട ആദ്യ സെറ്റ്  7-6 എന്ന സ്‌കോറിന് സിറ്റ്‌സിപാസ് ജയിച്ചു. രണ്ടാം സെറ്റും 6-2ന് സിറ്റ്‌സിപാസ് സ്വന്തമാക്കി. പക്ഷെ തുടർന്നുള്ള മൂന്ന് സെറ്റുകൾ 6-3, 6-2, 6-4 എന്ന സ്കോറിൽ ജോക്കോവിച്ച് നേടി. ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com