മെസിയുടെ സുന്ദര ഫ്രീകിക്കിന് വർ​ഗാസിന്റെ ഹെഡർ മറുപടി; കോപ്പയിലും അർജന്റീനയ്ക്ക് സമനില പൂട്ടിട്ട് ചിലി

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിന് പിന്നാലെ കോപ്പയിലും അർജന്റീനയ്ക്ക് കല്ലുകടിയയി സമനില കുരുക്ക്
ചിലിക്കെതിരായ കളിയിൽ മെസി/ഫോട്ടോ: ട്വിറ്റർ
ചിലിക്കെതിരായ കളിയിൽ മെസി/ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിന് പിന്നാലെ കോപ്പയിലും അർജന്റീനയ്ക്ക് കല്ലുകടിയയി സമനില കുരുക്ക്. ലോകകപ്പ് യോ​ഗ്യതാ മത്സരത്തിലെ കഴിഞ്ഞ രണ്ട് കളിയിലും അർജന്റീന സമനിലയിൽ കുരുങ്ങിയിരുന്നു. അവിടെ ചിലിക്കെതിരെ 1-1ന് സമനിലയിൽ കുരുങ്ങിയതിന് പിന്നാലെയാണ് കോപ്പയിലെ ആദ്യ മത്സരത്തിലും ചിലി മെസിയേയും കൂട്ടരേയും അതേ സ്കോർ ലൈനിൽ തളച്ചിരിക്കുന്നത്. 

33ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു മെസിയിടെ സുന്ദര ​ഗോൾ. അർജന്റീനയ്ക്ക് വേണ്ടിയുടെ മെസിയുടെ 73ാം ​ഗോളായിരുന്നു 25 വാര അകലെ നിന്ന് മെസി തൊടുത്തത്. കളിയിൽ അർജന്റീനയിൽ നിന്ന് 18 ഷോട്ടുകൾ വന്നപ്പോൾ അതിൽ ഏഴും മെസിയിൽ നിന്നായിരുന്നു. അർജന്റീനയുടെ 5 ഓൺ ടാർ​ഗറ്റ് ഷോട്ടുകളിൽ മൂന്നും വന്നത് നായകനിൽ നിന്ന് തന്നെ. 

57ാം മിനിറ്റിലാണ് സമനില പിടിച്ച് അർജന്റീനയുടെ ​ഗോൾ എത്തിയത്. അർതുറോ വിദാലിനെ ഫൗൾ ചെയ്തതിന് ചിലിക്കനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി കിക്കെടുത്ത വിദാലിന് പിഴച്ചു. അർജന്റീനിയൻ ​ഗോൾകീപ്പർ മാർട്ടിനസ് പന്ത് തട്ടിയകറ്റിയെങ്കിലും ​ഗോൾ ഭീഷണി ഒഴിഞ്ഞില്ല. ഈ പന്ത് നേരെ വന്നത് എഡ്വാർഡോ വർ​ഗാസിന്റെ നേരെ. ഹെഡ് ചെയ്ത് പന്ത് വലയിലെത്തിച്ച് ചിലിക്കായി വർ​ഗാസ് സമനില ​ഗോൾ പിടിച്ചു. 

കളിയുടെ അവസാന നിമിഷം വരെ ​ഗോൾ വല കുലുക്കാൻ പാകത്തിൽ അവസരങ്ങൾ ​ മെസി സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ കൊളംബിയക്കെതിരെ 2-2ന് സമനില വഴങ്ങിയ സമയം നേരിട്ട അതേ പ്രതിസന്ധി ​ഗോൾ വല കുലുക്കുന്നതിൽ അർജന്റീനിയൻ താരങ്ങൾ ഇവിടേയും പ്രകടിപ്പിച്ചു. ​ഗോൾ വല കുലുക്കാൻ പാകത്തിൽ ആറോ ഏഴോ സുവർണാവസരങ്ങൾ നമുക്ക് ലഭിച്ചിരുന്നതായും അവ നമ്മൾ നഷ്ടപ്പെടുത്തിയെന്നും മത്സരത്തിന് ശേഷം മെസി പറഞ്ഞു. ഇവിടെ സൃഷ്ടിച്ച അവസരങ്ങൾ മാത്രം പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ 5-1, 4-1 എന്ന നിലയിൽ ജയിച്ച് കയറാമായിരുന്നു എന്നും അർജന്റീനിയൻ നായകൻ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com