ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒറ്റ ​ഗോൾ! ഛേത്രിക്ക് മുന്നിൽ ചരിത്രം വഴി മാറും; ഇന്ത്യ ഇന്ന് അഫ്​ഗാനെതിരെ

ഒറ്റ ​ഗോൾ! ഛേത്രിക്ക് മുന്നിൽ ചരിത്രം വഴി മാറും; ഇന്ത്യ ഇന്ന് അഫ്​ഗാനെതിരെ

ദോഹ: ലോകകപ്പ് – ഏഷ്യൻ കപ്പ് ഫുട്ബോൾ‌ യോഗ്യതാ മത്സരത്തിലെ നർണായക പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്​ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബം​ഗ്ലാദേശിനെ 2-0ത്തിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 

ഇന്ത്യ ഇന്ന് അഫ്​ഗാനെ നേരിടാനിറങ്ങുമ്പോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി മറ്റൊരു ചരിത്ര നേട്ടത്തിന്റെ പടിവാതിൽക്കലാണ്. രാജ്യാന്തര ഗോൾ നേട്ടത്തിൽ കഴിഞ്ഞ ദിവസം ലയൺ മെസിയെ മറികടന്നു രണ്ടാമതെത്തിയ ഛേത്രിക്ക് ഇന്ന് ഒരു ഗോൾ കൂടി നേടിയാൽ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ എത്താം. ഒരു ഹാട്രിക് നേടിയാൽ സാക്ഷാൽ പെലെയുടെ ഗോൾ നേട്ടത്തിനൊപ്പവും എത്തു. 

കഴിഞ്ഞയാഴ്ച ബംഗ്ലദേശിനെതിരായ മത്സരത്തിലെ ഇരട്ട ഗോളോടെയാണ് നിലവിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ​ഗോളെന്ന നേട്ടത്തിലേക്ക് ഛേത്രി എത്തിയത്. ഛേത്രിയുടെ രാജ്യാന്തര ഗോ‍ൾ നേട്ടം 74 ആണ്. 

ഇന്ന് വൈകീട്ട് 7.30നാണ് ഇന്ത്യ- അഫ്​ഗാനിസ്ഥാൻ കിക്കോഫ്. യോഗ്യതാ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്നു സമനില നേടിയാൽ എഎഫ്സി എഷ്യൻ കപ്പ് പോരാട്ടത്തിന്റെ അടുത്ത റൗണ്ടിൽ കടക്കാം. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലെത്തുക. നാലാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ കഴിഞ്ഞ ദിവസം ഒമാനോട് പരാജയപ്പെട്ടത് ഇന്ത്യയുടെ സാധ്യത വർധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com