പൊപ്ലാനികിന് പ്രതിഫലം നൽകി; ഫിഫ വിലക്ക് ഉടൻ നീങ്ങും; പുതിയ വിദേശ താരങ്ങളിൽ കണ്ണുനട്ട് ബ്ലാസ്റ്റേഴ്സ്

പൊപ്ലാനികിന് പ്രതിഫലം നൽകി; ഫിഫ വിലക്ക് ഉടൻ നീങ്ങും; പുതിയ വിദേശ താരങ്ങളിൽ കണ്ണുനട്ട് ബ്ലാസ്റ്റേഴ്സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗിലെ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് ഉടൻ പിൻവലിച്ചേക്കും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മറ്റെജ് പൊപ്ലാനികിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ലഭിച്ചത്. താരത്തിന്റെ ബാക്കിയുള്ള വേതനം കേരള ബ്ലാസ്റ്റേഴ്സ് നൽകി. ഇതോടെയാണ് വിലക്ക് മാറാനുള്ള വഴി ഒരുങ്ങിയത്. 

ചില സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഫിഫ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കും. ട്രാൻസ്ഫർ വിലക്കിൽ ആശങ്കപ്പെടേണ്ടത് ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗളിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ അവർ ആരംഭിച്ചിട്ടില്ല. 

ട്രാൻസ്ഫർ വിലക്ക് നീക്കി എന്ന് ഔദ്യോഗികമായി ഫിഫ അറിയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ സജീവമാകും. ഇതിനകം തന്നെ പുതിയ പരിശീലകനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചർച്ചയിലാണ്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് വിലക്കേർപ്പെടുത്തിയതായി ഫിഫ ക്ലബിനെ ഔദ്യോ​ഗികമായി അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com