10 പേരായി ചുരുങ്ങിയ ബൊളിവിയയെ ചുരുട്ടിക്കെട്ടി പാരാ​ഗ്വെ, രണ്ടാം പകുതിയിൽ 3 ​ഗോളടിച്ച് തകർപ്പൻ ജയം

10ാം മിനിറ്റിൽ എഡ്വിൻ സാവേദ്രയിലൂടെ പെനാൽറ്റിയിലൂടെ ​ഗോൾ വല കുലുക്കി ബൊളിവിയ ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ട് പാരാ​ഗ്വേ തകർപ്പൻ ജയം സ്വന്തമാക്കി
ബൊളിവിയക്കെതിരെ ​ഗോൾ നേടിയ ഏം​ഗൽ റൊമേരോവിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
ബൊളിവിയക്കെതിരെ ​ഗോൾ നേടിയ ഏം​ഗൽ റൊമേരോവിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റർ

ഗോയിയാനിയ: ​കോപ്പ അമേരിക്ക ​ഗ്രൂപ്പ് ബിയിലെ പോരിൽ ബൊളിവിയയെ  3-1ന് തകർത്ത് പാ​രാ​ഗ്വെ. 10ാം മിനിറ്റിൽ എഡ്വിൻ സാവേദ്രയിലൂടെ പെനാൽറ്റിയിലൂടെ ​ഗോൾ വല കുലുക്കി ബൊളിവിയ ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ട് പാരാ​ഗ്വേ തകർപ്പൻ ജയം സ്വന്തമാക്കി.

ബോക്സിനുള്ളിൽ വെച്ച് പാരാ​ഗ്വേ പ്രതിരോധ നിര താരം അർസമെൻഡിയുടെ കയ്യിൽ പന്ത് തട്ടിയതോടെയാണ് ബൊളിവിയയ്ക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ ഏം​ഗൽ റൊമേരോവിന്റെ ഇരട്ട ​ഗോളുകൾ രണ്ടാം പകിതിയിൽ തിരിച്ചുവരാൻ പാ​രാ​ഗ്വെയ്ക്ക് കരുത്ത് നൽകി. 45ാം മിനിറ്റിൽ പത്ത് പേരായി ബൊളിവിയ ചുരുങ്ങിയതോടെയാണ് പാരാ​ഗ്വേ തങ്ങളുടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. പത്ത് പേരായി ചുരുങ്ങിയതിന് ശേഷമിറങ്ങിയ രണ്ടാം പകുതിയിൽ പേരിന് പോലും അവസരങ്ങൾ സൃഷ്ടിക്കാൻ ബൗളിവിയക്ക് കഴിഞ്ഞില്ല. 

62ാം മിനിറ്റിൽ അലെസാൻഡ്രോ റൊമേരുവിന്റെ ​ഗോളിലൂടെ പാരാ​ഗ്വേ സമനില പിടിച്ചു. തകർപ്പൻ ലോങ് റേഞ്ചറിലൂടെയായിരുന്നു ഇവിടെ ​ഗോൾ പിറന്നത്.  65, 80 മിനിറ്റുകളിൽ ഏം​ഗൽ റൊമേരോവിന്റെ ​ഗോളുകളിലൂടെ പാരാ​ഗ്വേ കോപ്പ അമേരിക്കയിലെ ആദ്യ ജയം ആഘോഷമാക്കി. 20ാം മിനിറ്റിൽ പാരാ​ഗ്വെയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചിരുന്നു. 

ബോക്സിനുള്ളിൽ വെച്ച് ബൊളിവിയൻ താരത്തിന്റെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ വാറിന്റെ സഹായത്തിൽ നടത്തിയ പരിശോധനയിൽ ഓഫ് സൈഡ് കണ്ടെത്തിയതോടെ ഈ പെനാൽറ്റി പാരാ​ഗ്വേയുടെ കയ്യിൽ നിന്നും നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com