കൊക്കോ കോളയുടെ രണ്ട് കുപ്പി എടുത്ത് മാറ്റി ക്രിസ്റ്റ്യാനോ, കമ്പനിക്ക് നഷ്ടം 400 കോടി രൂപ

രണ്ട് കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോൾ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രസ് കോൺഫറൻസിൽ/വീഡിയോ ദൃശ്യം
ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രസ് കോൺഫറൻസിൽ/വീഡിയോ ദൃശ്യം

ബുദ്ധാപെസ്റ്റ്: ​യൂറോ കപ്പിൽ ​ഹം​ഗറിക്കെതിരായ മത്സരത്തിന് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചു​ഗൽ കോച്ചിനൊപ്പം നടത്തിയ പ്രസ് കോൺഫറൻസ് വലിയ ചർച്ചയായിരുന്നു. തന്റെ മുൻപിലിരുന്ന കൊക്കോ കോളയുടെ കുപ്പികൾ എടുത്ത് മാറ്റുകയായിരുന്നു ക്രിസ്റ്റ്യാനോ. ഇവിടെ രണ്ട് കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോൾ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ. 

ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. 36 വയസുകാരനാണെങ്കിലും 24കാരന്റെ ആരോ​ഗ്യമാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോഴുള്ളത്. പ്രസ് കോൺഫറൻസിൽ കൊക്കോകോളയുടെ കുപ്പികൾ ക്യാമറ കണ്ണുകളിൽ പെടാത്ത വിധം നീക്കി വെക്കുകയും മുൻപിലിരുന്ന വെള്ള കുപ്പി ഉയർത്തി കാണിക്കുകയുമാണ് ചെയ്തത്. ക്രിസ്റ്റ്യാനോയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചർച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു. 

കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റുന്ന വീഡിയോ ലോകം മുഴുവൻ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്ക് വില ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com