ചരിത്ര നേട്ടം സ്വന്തമാക്കി വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇത്തവണ കളത്തിലല്ല! 

മറ്റൊരു ചരിത്രം നേട്ടം കൂടി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇത്തവണ കളത്തിലല്ല! 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലിസ്ബന്‍: മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇത്തവണ പക്ഷേ നേട്ടം കളത്തിലല്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണെന്ന് മാത്രം. 

ഇന്‍സ്റ്റഗ്രാമില്‍ 30 കോടിയിലേറെ ആളുകള്‍ പിന്തുടരുന്ന ചരിത്രത്തിലെ ആദ്യ വ്യക്തിയെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടിയെത്തിയത്. 20 കോടിയിലേറെ ആളുകള്‍ പിന്തുടര്‍ന്ന സമയത്ത് അതും റെക്കോര്‍ഡായിരുന്നു. പിന്നാലെയാണ് പിന്തുടരുന്നവരുടെ എണ്ണത്തില്‍ മറ്റൊരു നേട്ടം കൂടി താരം സ്വന്തമാക്കിയത്.

റസ്ലിങ് താരം ദി റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ന്‍ ജോണ്‍സന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരുത്തിയത്. ജോണ്‍സനെ 24.6 കോടി ജനങ്ങളാണ് പിന്തുടരുന്നത്.  

36ാം വയസിലും ഫിറ്റ്‌നസും പോരാടാനുള്ള മനസുമായി കളം വാഴുന്ന പോര്‍ച്ചുഗല്‍ നായകന്‍ കഴിഞ്ഞ ദിവസമാണ് ഹംഗറിക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. 11 ഗോളുകളാണ് യൂറോ കപ്പില്‍ മാത്രം താരം നേടിയത്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ക്രിസ്റ്റിയാനോ തന്നെ 106 ഗോളുകളാണ് ദേശീയ ടീമിനായി താരം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com