കഴിഞ്ഞ 5 കളിയിലെ ആദ്യ ​ഗോൾ, വിദാലിന്റെ ഓൺ ​​ഗോളിൽ ചിലിക്കെതിരെ സമനില പിടിച്ച് ഉറു​ഗ്വേ

കഴിഞ്ഞ അഞ്ച് മത്സരത്തിന് ഇടയിൽ ആദ്യമായാണ് ഉറു​ഗ്വേയുടെ വലയിൽ ​ഗോൾ വീണിരിക്കുന്നത്
ലൂയി സുവാരസ്/ഫോട്ടോ: ഉറു​ഗ്വേ ഫുട്ബോൾ, ട്വിറ്റർ
ലൂയി സുവാരസ്/ഫോട്ടോ: ഉറു​ഗ്വേ ഫുട്ബോൾ, ട്വിറ്റർ

സൂയിബാബ: കോപ്പ അമേരിക്കയിൽ ഉറു​ഗ്വേ-ചിലി പോര് 1-1ന് പിരിഞ്ഞു. ചിലിയുടെ ആർതുറോ വിദാലിന്റെ ഓൺ ​ഗോളാണ് സമനിലയിലേക്ക് എത്താൻ ഉറു​ഗ്വേയെ തുണച്ചത്. 26ാം മിനിറ്റിൽ വർ​ഗാസിലൂടെയാണ് ചിലി വല കുലുക്കിയത്. 

കഴിഞ്ഞ അഞ്ച് മത്സരത്തിന് ഇടയിൽ ആദ്യമായാണ് ഉറു​ഗ്വേയുടെ വലയിൽ ​ഗോൾ വീണിരിക്കുന്നത്. അവസാന നാല് കോപ്പ അമേരിക്കയിൽ മൂന്നും ചിലിയും ഉറു​ഗ്വേയും തമ്മിൽ പങ്കിട്ടെങ്കിലും ഇത്തവണ രണ്ട് ടീമുകൾക്കും ടൂർണമെന്റിന്റെ ആവേശത്തിനൊത്ത് ഉയരാനായിട്ടില്ല. മുൻതൂക്കം നിലനിർത്തിയാണ് ചിലി ഉറു​ഗ്വേയ്ക്കെതിരെ തുടങ്ങിയത്. വർ​ഗാസിന്റെ ​ഗോളിലേക്ക് ഇത് വന്നെത്തി. വർ​ഗാസിന്റെ കോപ്പയിലെ 14ാം ​ഗോളാണ് ഇത്. 

എതിർ നിരയിലെ ബെൻ ബ്രേറിട്ടണ്ണിനോടും ഫെർണാണ്ടോ മുസ്ലറയോടും പടവെട്ടിയായിരുന്നു വർ​ഗാസ് ​ഗോൾ വല കുലുക്കിയത്. കോർണറിൽ നിന്നായിരുന്നു ഉറു​ഗ്വേയുടെ ​ഗോൾ. ഇത് ആദ്യം സുവാരസിന്റെ പേരിലായിരുന്നു നൽകിയത്. എന്നാൽ സുവാരസിനെ വിദാൽ ഫൗൾ ചെയ്തെത്ത വിലയിരുത്തലിന് പിന്നാലെ വിദാലിന്റെ പേരിലേക്ക് ​ഗോൾ ചേർത്തു. 

​ഗ്രൂപ്പ് എയിൽ 5 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ചിലി ഇപ്പോൾ. ഉറു​ഗ്വേ നാലാമതും. മത്സരത്തിന് മുൻപ് ചിലി താരങ്ങൾ ബയോ ബബിൾ ലംഘിച്ച് പുറത്ത് കടന്നു എന്ന് ചിലി സമ്മതിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com