പാകിസ്ഥാന്റെ ബാറ്റിങ് പരിശീലക സ്ഥാനം രാജിവെച്ച് യൂനുസ് ഖാൻ

ബാറ്റിങ് പരിശീലകൻ എന്ന പൊസിഷനിൽ ഒതുങ്ങി നിൽക്കുന്നതിലെ അതൃപ്തിയാണ് യൂനുസിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ
യൂനുസ് ഖാൻ/ഫോട്ടോ: ട്വിറ്റർ
യൂനുസ് ഖാൻ/ഫോട്ടോ: ട്വിറ്റർ

ലാഹോർ: പാകിസ്ഥാന്റെ ബാറ്റിങ് പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ച് യൂനുസ് ഖാൻ. താത്പര്യമില്ലെങ്കിലും യൂനുസുമായി പിരിയുകയാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 

എന്നാൽ യൂനുസിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയില്ല. പക്ഷേ ബാറ്റിങ് പരിശീലകൻ എന്ന പൊസിഷനിൽ ഒതുങ്ങി നിൽക്കുന്നതിലെ അതൃപ്തിയാണ് യൂനുസിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ടീം സെലക്ഷനിൽ ഉൾപ്പെടെ അഭിപ്രായം പറയാൻ സാധിക്കണം എന്ന നിലപാട് യൂനുസ് ഖാൻ മുൻപോട്ട് വെച്ചതായാണ് സൂചന. 

ഭാവി മുൻപിൽ കണ്ട് പാക് ടീമിനെ വാർത്തെടുക്കുന്നതിലെ നിലവിലെ രീതിയിൽ യൂനുസിന് അതൃപ്തിയുണ്ടായി. ഇം​ഗ്ലണ്ട് പര്യടനത്തിൽ പാകിസ്ഥാൻ ടീമിന് ബാറ്റിങ് കോച്ച് ഉണ്ടായിരിക്കില്ല. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയോടെ പുതിയ ബാറ്റിങ് കോച്ചിനെ കണ്ടെത്താനാണ് പിസിബിയുടെ നീക്കം. 

കഴിഞ്ഞ വർഷം നവംബറിലാണ് യൂനുസ് ഖാൻ പാകിസ്ഥാന്റെ ബാറ്റിങ് കോച്ചായി ചുമതലയേറ്റത്. 2022 ടി20 ലോകകപ്പ് വരെയായിരുന്നു കരാർ കാലാവധി. യൂനിസിന്റെ പിന്മാറ്റത്തിൽ യൂനുസിന്റേയോ പിസിബിയുടേയോ ഭാ​ഗത്ത് നിന്ന് ഇനി പ്രതികരണങ്ങൾ ഉണ്ടാവില്ലെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com