സഞ്ജുവോ ഇഷൻ കിഷനോ? ലങ്കയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ആരാവും? 

ലങ്കൻ പര്യടനത്തിൽ വിക്കറ്റിന് പിന്നിൽ ആരെത്തും എന്നതാണ് ആകാംക്ഷ ഉണർത്തുന്ന ചോ​ദ്യങ്ങളിൽ ഒന്ന്
ഇഷൻ കിഷൻ, സഞ്ജു സാംസൺ/ഫോട്ടോ: ട്വിറ്റർ
ഇഷൻ കിഷൻ, സഞ്ജു സാംസൺ/ഫോട്ടോ: ട്വിറ്റർ


ന്ത്യൻ മുൻനിര ടീം ഇം​ഗ്ലണ്ടിലായതിനാൽ ടീമിൽ ഇടം ഉറപ്പിക്കാൻ ആ​ഗ്രഹിക്കുന്ന കളിക്കാർക്ക് സുവർണാവസരമാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ മുൻപിൽ വന്ന് നിൽക്കുന്നത്. ഇവിടെ ലങ്കൻ പര്യടനത്തിൽ വിക്കറ്റിന് പിന്നിൽ ആരെത്തും എന്നതാണ് ആകാംക്ഷ ഉണർത്തുന്ന ചോ​ദ്യങ്ങളിൽ ഒന്ന്. 

സഞ്ജു സാംസൺ, ഇഷൻ കിഷൻ എന്നീ കളിക്കാരെയാണ് ലങ്കൻ പര്യടനത്തിൽ വിക്കറ്റ് കീപ്പർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ടി20യും മൂന്ന് ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഇവിടെ ആരാവും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ? ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ആരെ തെരഞ്ഞെടുക്കുക എന്ന് തീരുമാനിക്കുക രാഹുൽ ദ്രാവിഡിനും ശിഖർ ധവാനും കടുപ്പമാവും. രണ്ട് താരങ്ങളുടേയും ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ...

ഇഷാൻ കിഷൻ 

ഇന്ത്യൻ അണ്ടർ 19, ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി , ഇന്ത്യ റെഡ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളിലെല്ലാം കളിച്ച അനുഭവസമ്പത്ത് 22കാരനായ ഇഷൻ കിഷനുണ്ട്. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി രണ്ട് ടി20 മത്സരങ്ങളാണ് ഇഷൻ ഇതുവരെ കളിച്ചത്. അതിൽ നിന്ന് ഒരു അർധ ശതകം ഉൾപ്പെടെ നേടിയത് 60 റൺസ്. സ്ട്രൈക്ക്റേറ്റ് 146.34. അരങ്ങേറ്റ ടി20യിൽ 32 പന്തിൽ നിന്ന് 56 റൺസ് ആണ് ഇഷൻ അടിച്ചെടുത്തത്. 

ഐപിഎല്ലിൽ 56 മത്സരങ്ങളാണ് ഇഷൻ കിഷൻ ഇതുവരെ കളിച്ചത്. അതിൽ നിന്ന് നേടിയത് 1284 റൺസ്. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ ലഭിച്ച അവസരം തന്നെ മുതലാക്കാൻ ഇഷന് സാധിച്ചത് ലങ്കയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരി​ഗണിക്കപ്പെടുന്നതിന് തുണയ്ക്കുമോ എന്ന അറിയണം..

സഞ്ജു സാംസൺ

ഇഷൻ കിഷനേക്കാൾ ഐപിഎല്ലിൽ മത്സര പരിചയം കൂടിതൽ സഞ്ജുവിനാണ്. 114 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2861 റൺസ് ആണ് സഞ്ജു നേടിയത്. സ്ട്രൈക്ക്റേറ്റ് 134.82. രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് എത്തിയതും സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയതും സഞ്ജുവിന്റെ സാധ്യതകൾ കൂട്ടുന്നു. 

എന്നാൽ ഇന്ത്യൻ കുപ്പായത്തിൽ ഇതുവരെ തിളങ്ങാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഏഴ് ഇന്നിങ്സിൽ നിന്ന് നേടിയത് 83 റൺസ് മാത്രം. ബാറ്റിങ് ശരാശരി 11.86. ഇവിടെ ഒരു വട്ടം പോലും സ്കോർ 30ന് മുകളിൽ കൊണ്ടുവരാൻ സഞ്ജുവിന് കഴിഞ്ഞില്ല. ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ ഭാ​ഗമായിരുന്നു സഞ്ജുവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com