‘നിങ്ങളുടെ ഭാ​ഗ്യം, ഇന്ന് പന്തിനു ഗോൾ വര കടക്കാൻ താത്പര്യമുണ്ടായില്ല’- ബെൽജിയം ​ഗോൾ കീപ്പറോട് ക്രിസ്റ്റ്യാനോ; വീഡിയോ വൈറൽ

‘നിങ്ങളുടെ ഭാ​ഗ്യം, ഇന്ന് പന്തിനു ഗോൾ വര കടക്കാൻ താത്പര്യമുണ്ടായില്ല’- ബെൽജിയം ​ഗോൾ കീപ്പറോട് ക്രിസ്റ്റ്യാനോ; വീഡിയോ വൈറൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനോട് ഒറ്റ ​ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചു​ഗൽ പുറത്തേക്കുള്ള വഴി കണ്ടു. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ മേൽക്കൈ നേടിയ മത്സരത്തിൽ പക്ഷേ വിജയം ബെൽജിയത്തെ കടാക്ഷിച്ചു. തോർ​ഗൻ ഹസാഡ് നേടിയ ഉജ്ജ്വല ​ഗോളാണ് മത്സരത്തിന്റെ ​ഗതി നിർണയിച്ചത്. 

മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൽജിയം ​ഗോൾ കീപ്പർ തിബോട്ട് കോട്ട്വയോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. വീഡിയോ വളരെ വേ​ഗം വൈറലായി മാറുകയും ചെയ്തു. 

‘ഭാഗ്യം അല്ലേ, ഇന്നു പന്തിനു ഗോൾ വര കടക്കണം എന്നുണ്ടായിരുന്നില്ല. ഭാവുകങ്ങൾ’- എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ക്വോട്ട്വയ്ക്കുള്ള ആശംസ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യുവേഫ യൂറോയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചതോടെയാണു വൈറലായത്.

ഏദൻ ഹസാഡിന്റെ സഹോദരനും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് വിങ്ങറുമാണ് ബെൽജിയത്തിന് നിർണായക ​ഗോൾ സമ്മാനിച്ച തോർഗൻ ഹസാഡ്. ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പോർച്ചുഗലിന്റെ ഫിനിഷിങ് പിഴച്ചു. രണ്ടാം പകുതിയിൽ റാഫേൽ ഗുറെയ്‌റോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ സ്ട്രൈക്കർ ജോവ ഫെലിക്സ് ഗോൾ മടക്കാനുള്ള സുവർണാവസരം തുലച്ചതും പോർച്ചുഗലിനു തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com