ക്രിസ്റ്റിയാനോയ്ക്ക് പിന്നാലെ ബെന്‍സെമയും പുറത്ത്, ഗോള്‍ഡന്‍ ബൂട്ട് പോരിലേക്ക് ആരെല്ലാം?

ക്രിസ്റ്റിയാനോയും ബെന്‍സെമയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക് പോയതോടെ ഗോള്‍ഡന്‍ ബൂട്ട് ആരുടെ കൈകളിലേക്ക് എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം
ഹം​ഗറിക്കെതിരെ പെനാൽറ്റി ​ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ/ഫോട്ടോ: പോർച്ചു​ഗൽ ഫുട്ബോൾ, ട്വിറ്റർ
ഹം​ഗറിക്കെതിരെ പെനാൽറ്റി ​ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ/ഫോട്ടോ: പോർച്ചു​ഗൽ ഫുട്ബോൾ, ട്വിറ്റർ

ബെല്‍ജിയത്തിന് മുന്‍പില്‍ കീഴടങ്ങി പോര്‍ച്ചുഗല്‍ പുറത്തേക്ക് പോയെങ്കിലും യൂറോ 2020 ഗോള്‍ വേട്ടയില്‍ നിലവില്‍ മുന്‍പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ക്രിസ്റ്റിയാനോയും ബെന്‍സെമയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക് പോയതോടെ ഗോള്‍ഡന്‍ ബൂട്ട് ആരുടെ കൈകളിലേക്ക് എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് യൂറോ 2020യില്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. 4 ഗോളുമായി ചെക്കിന്റെ പാട്രിക് ഷിക്ക് ആണ് രണ്ടാം സ്ഥാനത്ത്. കരിം ബെന്‍സെമയും നാല് ഗോള്‍ നേടി. മൂന്ന് ഗോളുമായി സ്വീഡന്റെ എമില്‍ ഫോര്‍സ്ബര്‍ഗ് ആണ് നാലാം സ്ഥാനത്ത്. ലുക്കാക്കു മൂന്ന് ഗോളുകള്‍ നേടി. 

നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് കടന്ന ചെക്ക് ഇനിയും അത്ഭുതം സൃഷ്ടിച്ചാല്‍ ഷെക്കിന്റെ കൈകളിലേക്ക് ഗോള്‍ഡന്‍ ബൂട്ട് എത്തും. ലുക്കാക്കുവാണ് ഗോള്‍ഡന്‍ ബൂട്ട് തൊടാന്‍ പാകത്തില്‍ നില്‍ക്കുന്ന മറ്റൊരു കരുത്തന്‍. 

ഫ്രാന്‍സിനെതിരെ ഇരട്ട ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സെഫെറോവിച്ച് തന്റെ ഗോള്‍ നേട്ടം മൂന്നിലേക്ക് എത്തിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടറും കടന്ന് കരുത്ത് കാണിച്ചാല്‍ ഗോള്‍ഡന്‍ ബൂട്ടില്‍ കൈതൊടാനുള്ള സാധ്യത സെഫെറോവിച്ചിന് മുന്‍പിലേക്കും എത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com