യാന്‍ സോമറിലൂടെ സ്വിസ് വസന്തം, പെനാല്‍റ്റി നഷ്ടപ്പെടുത്തി എംബാപ്പെ; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എംബാപ്പെയുടെ കിക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍ യാന്‍ സോമര്‍ തടഞ്ഞിട്ടതോടെ യൂറോയില്‍ സ്വിസ് വസന്തം
യാന്‍ സോമറിലൂടെ സ്വിസ് വസന്തം, പെനാല്‍റ്റി നഷ്ടപ്പെടുത്തി എംബാപ്പെ; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്

ബുക്കാറസ്റ്റ്: കരിയറിലെ ഏറ്റവും മോശം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ പോവുന്ന നിമിഷത്തിലൂടെ ബുക്കാറസ്റ്റില്‍ യുവതാരം എംബാപ്പെ കടന്നു പോയപ്പോള്‍ ലോക ചാമ്പ്യന്മാര്‍ യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എംബാപ്പെയുടെ കിക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തടഞ്ഞിട്ടതോടെ യൂറോയില്‍ സ്വിസ് വസന്തം. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സ്‌പെയ്‌നിനെ നേരിടും. 

അധിക സമയത്ത് മത്സരം 3-3ല്‍ നിന്നതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളിയെത്തിയത്. 81, 90 മിനിറ്റുകളില്‍ നേടിയ ഗോളാണ് അവിടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി എത്തിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തുണച്ചത്. യൂറോ 2020ലെ ഇതുവരെയുള്ള വമ്പന്‍ അട്ടിമറിയിലൂടെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ സ്വിറ്റ്‌സര്‍ലാന്‍ഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ചത് 4-5ന്. 

15ാം മിനിറ്റില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡ് നയം വ്യക്തമാക്കിയിരുന്നു. ഹാരിസ് സെഫെറോവിച്ചിന്റെ ഹെഡറിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ഫ്രാന്‍സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ 57, 59 മിനിറ്റുകളില്‍ ബെന്‍സെമയിലൂടെ ഫ്രാന്‍സ് ലീഡ് എടുത്തു. 75ാം മിനിറ്റില്‍ പോള്‍ പോഗ്ബയും വല കുലുക്കിയതോടെ ഫ്രാന്‍സ് ജയം മുന്‍പില്‍ കണ്ടു. 

എന്നാല്‍ അവസാന 10 മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തകര്‍പ്പന്‍ തിരിച്ചു വരവ്. 81ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി സെഫെറോവിച്ച് വീണ്ടുമെത്തി. 90ാം മിനിറ്റിലും ഗോള്‍ കണ്ടെത്തിയതോടെ ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് എത്തിച്ചു. ഗവ്രാനോവിച്ചിലൂടെയായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില ഗോള്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com