ഓരോ ടെസ്റ്റിനും 12 പോയിന്റ് വീതം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം വരവില്‍ മാറ്റങ്ങള്‍ 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2ലേക്ക് കടക്കുമ്പോള്‍ പോയിന്റ് സിസ്റ്റത്തിലും മാറ്റം. ഒരു ടെസ്റ്റ് ജയിക്കുന്ന ടീമിന് 12 പോയിന്റാണ് ലഭിക്കുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2ലേക്ക് കടക്കുമ്പോള്‍ പോയിന്റ് സിസ്റ്റത്തിലും മാറ്റം. ഒരു ടെസ്റ്റ് ജയിക്കുന്ന ടീമിന് 12 പോയിന്റാണ് ലഭിക്കുക. പരമ്പരയില്‍ എത്ര ടെസ്റ്റുകളുണ്ട് എന്നത് ഇവിടെ പരിഗണിക്കില്ല. 

നേരത്തെ 120 പോയിന്റാണ് ഒരു ടെസ്റ്റ് പരമ്പരയ്ക്ക് നല്‍കിയിരുന്നത്. അവിടെ 2 ടെസ്റ്റുകള്‍ക്ക് 60 പോയിന്റ്, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 40 പോയിന്റ്, നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 30 പോയിന്റ്, 5 ടെസ്റ്റുകളുടേതിന് 24 പോയിന്റ് എന്നതായിരുന്നു കണക്ക്. 

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2ല്‍ ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റാണ് ടീമിന് ലഭിക്കുക. സമനിലയിലായാല്‍ നാല് പോയിന്റും ടൈ ആയാല്‍ 6 പോയിന്റ് വീതവും ഇരു ടീമുകള്‍ക്കും ലഭിക്കും. പെര്‍സന്റേജ് ഓഫ് പോയിന്റ് സിസ്റ്റത്തിലൂടെയാവും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക. 

കോവിഡിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നതോടെയാണ് പെര്‍സന്റേജ് ഓഫ് പോയിന്റ് സിസ്റ്റം ഐസിസി കൊണ്ടുവന്നത്. 21 ടെസ്റ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഇംഗ്ലണ്ട് കളിക്കാന്‍ പോവുന്നത്. ഇവിടെ എല്ലാ ടെസ്റ്റും ജയിച്ചാല്‍ ഇംഗ്ലണ്ടിന് പെര്‍സന്റേജ് ഓഫ് പോയിന്റ് സിസ്റ്റം അനുസരിച്ച്‌  252 പോയിന്റ് ലഭിക്കും. അതല്ലെങ്കില്‍  252ന്റെ ശരാശരി വെച്ചായിരിക്കും പെര്‍സന്റേജ് ഓഫ് പോയിന്റ് കണക്കാക്കുക. 

19 ടെസ്റ്റുകളാണ് ലോക  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കാന്‍ പോവുന്നത്. ഓസ്‌ട്രേലിയ 18 ടെസ്റ്റും സൗത്ത് ആഫ്രിക്ക 15 ടെസ്റ്റും കളിക്കും. 2022ല്‍ ഓസീസ് ടീം ഇന്ത്യയിലേക്ക് നാല് ടെസ്റ്റുകള്‍ കളിക്കാനെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നാല് ടെസ്റ്റുകളുള്ള ഒരേയൊരു പരമ്പരയാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com