ഐസിസിയുടെ കണക്കില്‍ 41, ആത്മകഥയില്‍ 46, ഇപ്പോള്‍ 44; ജന്മദിനത്തില്‍ പ്രായം പറഞ്ഞ് കുടുങ്ങി ഷാഹിദ് അഫ്രീദി 

എല്ലാ ആശംസകള്‍ക്കും നന്ദി, ഇന്ന് 44. കുടുംബവും, സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം

ലാഹോര്‍: മാര്‍ച്ച് 1ന് ജന്മദിനം ആഘോഷിക്കുകയാണ് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. എന്നാല്‍ ജന്മദിനത്തില്‍ അഫ്രീദിയില്‍ നിന്ന് വന്ന ട്വീറ്റാണ് പ്രായത്തെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. 

എല്ലാ ആശംസകള്‍ക്കും നന്ദി, ഇന്ന് 44. കുടുംബവും, സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. പ്രായം 44 എന്ന് അഫ്രീദി പറഞ്ഞതാണ് വിവാദമാവുന്നത്. ഐസിസിയുടെ കണക്കനുസരിച്ച് 1980, മാര്‍ച്ച് 1നാണ് അഫ്രീദിയുടെ ജനനം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ 41 വയസാണ് അഫ്രീദിയുടെ പ്രായം. 

ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയില്‍ 41, അദ്ദേഹത്തിന്റെ ഓട്ടോബയോഗ്രഫിയില്‍ 46, ഇപ്പോള്‍ പറയുന്നു 44, എന്നാണ് പാകിസ്ഥാന്‍ ജേണലിസ്റ്റായ ധന്യാല്‍ റസൂല്‍ ട്വിറ്ററില്‍ കുറിച്ചത്. 1996ല്‍പാകിസ്ഥാനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസ് പ്രായം. 25 വര്‍ഷം കൊണ്ട് 28 വയസ് കൂടിയിരിക്കുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. 

1988ല്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസല്ല, 19 വയസായിരുന്നു തനിക്ക് പ്രായം എന്ന് വെളിപ്പെടുത്തി 2019ല്‍ അഫ്രീദി എത്തിയിരുന്നു. 1975ലാണ് ഞാന്‍ ജനിച്ചത്. അധികൃതര്‍ തന്റെ പ്രായം തെറ്റായി രേഖപ്പെടുത്തിയതാണ് എന്നാണ് ഗെയിം ചെയ്ഞ്ചര്‍ എന്ന തന്റെ ബുക്കില്‍ അഫ്രീദി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com