നാലാം ടെസ്റ്റിലും പൊടി പാറും പിച്ച്? വിവാദങ്ങള്‍ വകവയ്ക്കാതെ ബിസിസിഐ

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറാവുന്നില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: നാലാം ടെസ്റ്റിലേക്ക് എത്തുമ്പോള്‍ പന്തിന്റെ നിറം പിങ്കില്‍ നിന്ന് ചുവപ്പിലേക്ക് മാറുമെങ്കിലും പിച്ച് സ്പിന്നിനെ തന്നെ തുണയ്ക്കുന്നതാവുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറാവുന്നില്ല. 

ബിസിസിഐയുടെ ചീഫ് ക്യുറേറ്റര്‍ ആശിഷ് ഭൗമിക്കിന്റെ മേല്‍നോട്ടത്തിലാണ് മൊട്ടേരയിലെ പിച്ച് ഒരുങ്ങുന്നത്. മൂന്നാം ടെസ്റ്റിന് പിന്നാലെ പിച്ചിനെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നിരുന്നു. നാലാം ടെസ്റ്റിലെ പിച്ചും സ്പിന്‍ അനുകൂലമാക്കി വീണ്ടും വിവദം സൃഷ്ടിക്കാന്‍ ഐസിസി മുതിര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍, മാര്‍ച്ച് നാലിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ സമനില ആയാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. ഫഌറ്റ് പിച്ച് ഒരുക്കിയാല്‍ അത് ഇംഗ്ലണ്ടിന് കളിയില്‍ സാധ്യത നല്‍കും എന്നത് ഇന്ത്യക്ക് ഭീഷണിയാണ്. അതിനാല്‍ പൊടി പറക്കുന്ന പിച്ച് തന്നെയാവും നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉയരുക. 

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാവും ന്യൂസിലാന്‍ഡിനെ നേരിടുക. നാലാം ടെസ്റ്റിന് ബൂമ്ര ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബൂമ്രയ്ക്ക് പകരം ഉമേഷ് യാദവും, വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com