വെടിക്കെട്ട് ബാറ്റിങ് തുണച്ചു; കേരളം വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിൽ

വെടിക്കെട്ട് ബാറ്റിങ് തുണച്ചു; കേരളം വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിൽ
കേരള ക്രിക്കറ്റ് ടീം/ ഫെയ്സ്ബുക്ക്
കേരള ക്രിക്കറ്റ് ടീം/ ഫെയ്സ്ബുക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻറിൽ കേരളം ക്വാർട്ടർ ഫൈനലിലേ​ക്ക് മുന്നേറി. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കർണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാർട്ടറിലെത്തിയപ്പോൾ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനൊപ്പം രണ്ടാം സ്ഥാനക്കാരായി ഉത്തർപ്രദേശും ക്വാർട്ടർ ബർത്തുറപ്പിച്ചു. 

ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡൽഹിക്ക് അതിവേഗം ജയിക്കാൻ കഴിയാതെ പോയതും കേരളത്തിന് തുണയായി. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഡൽഹി 44.4 ഓവർ എടുത്തത് നെറ്റ് റൺറേറ്റിൽ കേരളത്തിന് അനുകൂലമായി മാറുകയായിരുന്നു. 

ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനായി മുൻ ഇന്ത്യൻ താരവും ഓപ്പണറുമായി റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റൻ സച്ചിൻ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനുമെല്ലാം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ​ഗ്രൂപ്പ് ഘട്ടത്തിൽ കർണാടകയോട് മാത്രമാണ് കേരളം തോറ്റത്. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബിഹാറുമായി ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റൺറേറ്റിൽ ജയിച്ചു കയറിയിരുന്നു. ബിഹാർ ഉയർത്തിയ 149 റൺസ് വിജയ ലക്ഷ്യം കേരളം വെറും 53 പന്തുകളിൽ മറികടക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com