കംഫേര്‍ട്ട് സോണില്‍ നിന്ന് ഇംഗ്ലണ്ടിനെ ഇന്ത്യ പുറത്തെടുത്തു; രോദനങ്ങളും ഞരക്കങ്ങളും നിര്‍ത്തണം: വിവ് റിച്ചാര്‍ഡ്‌സ്

ഇന്ത്യയിലേക്ക് പോവുമ്പോള്‍ ഇങ്ങനെയാവും കാര്യങ്ങളെന്ന് പ്രതീക്ഷിക്കണം. എന്താണ് നേരിടാന്‍ പോവുന്നത് എന്നത് തിരിച്ചറിഞ്ഞ് അതിനായി ഒരുങ്ങി പോവണം
വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: പിടിഐ
വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: പിടിഐ

ന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വിന്‍ഡിസ് മുന്‍ നായകന്‍ വിവ് റിച്ചാര്‍ഡ്‌സ്. പിച്ചിന്റെ പേരിലെ രോദനങ്ങളും ഞരക്കങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റിനെ ചൂണ്ടി എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ട് ഒരുപാട് പേര്‍. പിച്ചിനെ ചൊല്ലി ഒരുപാട് വിലാപങ്ങളും, ഞരക്കങ്ങളും ഉയരുമ്പോള്‍ ആ ചോദ്യങ്ങളില്‍ ഞാന്‍ ഒരല്‍പ്പം ആശയ കുഴപ്പത്തിലാണ്. ഗുഡ് ലെങ്ത്തിന് മുകളില്‍ ഉയരുന്ന, ബാറ്റ്‌സ്മാന് പ്രശ്‌നമാവുന്ന ഏവരും പറയുന്ന സീമിങ് ട്രാക്കുകളില്‍ കളിക്കേണ്ടി വരുമെന്ന് ഇവിടെ വിലപിക്കുന്നവര്‍ ഓര്‍ക്കണം, റിച്ചാര്‍ഡ്‌സന്‍ പറയുന്നു. 

'ഇതിന് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേര് തന്നെ അതുകൊണ്ടാണ്. ബുദ്ധിയേയും, മനശക്തിയേയുമെല്ലാം അത് പരീക്ഷിക്കുന്നു. ഇന്ത്യയിലേക്ക് പോവുമ്പോള്‍ ഇങ്ങനെയാവും കാര്യങ്ങളെന്ന് പ്രതീക്ഷിക്കണം. എന്താണ് നേരിടാന്‍ പോവുന്നത് എന്നത് തിരിച്ചറിഞ്ഞ് അതിനായി ഒരുങ്ങി പോവണം'. 

ഇതുപോലെ വിലപിക്കുന്നതിന് പകരം നാലാം ടെസ്റ്റിനുള്ള പിച്ച് ഇതിന് സമാനമായിരിക്കും എന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാന്‍ വഴി കണ്ടെത്തുകയാണ് ഇംഗ്ലണ്ട് ചെയ്യേണ്ടത്. ഞാന്‍ ഇന്ത്യക്കാരനായിരുന്നു എങ്കില്‍, വിക്കറ്റ് തയ്യാറാക്കുന്നതില്‍ ഇടപെടാന്‍ സാധിച്ചാല്‍, ഞാനും ഇവരിപ്പോള്‍ ചെയ്തത് പോലെയാവും ചെയ്യുക എന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. 

പരമ്പരയിലെ ആദ്യ ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ട് കംഫേര്‍ട്ട് സോണിലായിരുന്നു. എന്നാലിപ്പോള്‍ ആ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വന്ന്, മുന്‍പിലെത്തിയിരിക്കുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ്. ക്ലാസിക്കല്‍ വഴികളിലൂടെ റണ്‍സ് കണ്ടെത്തണം എന്ന് ഒരു നിയമ പുസ്തകത്തിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com