'എന്റെ അവസ്ഥ കോഹ്‌ലി മനസിലാക്കിയിട്ടുണ്ടാവും'; ആര്‍സിബിയിലേക്കുള്ള വരവില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍

താന്‍ കടന്നു പോവുന്ന അവസ്ഥയെ കുറിച്ച് കോഹ്‌ലി ഒരുപാട് മനസിലാക്കിയിട്ടുണ്ടാവുമെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍
വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫോട്ടോ: പിടിഐ

ക്രൈസ്റ്റ്ചര്‍ച്ച്: താന്‍ കടന്നു പോവുന്ന അവസ്ഥയെ കുറിച്ച് കോഹ്‌ലി ഒരുപാട് മനസിലാക്കിയിട്ടുണ്ടാവുമെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കുള്ള വരവിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്ന മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍. 

എന്റെ നിലപാടിന് കോഹ് ലി വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഞാന്‍ കടന്നു പോയ അവസ്ഥയെ കുറിച്ച് കോഹ്‌ലിക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടാവണം...ഒരു പാട് പ്രതീക്ഷകളും, സമ്മര്‍ദവും. ഇതെല്ലാം കോഹ്‌ലിക്കും റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവുമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു.

2019ല്‍ മാനസികാരോഗ്യത്തിന്റെ പേരില്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അന്ന് മാക്‌സ് വെല്ലിന്റെ തീരുമാനത്തെ കോഹ് ലി അഭിനന്ദിക്കുകയുണ്ടായി. ലോകം മുഴുവനുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ശരിയായ മാതൃക കാണിച്ച് കൊടുക്കുകയാണ് മാക്‌സ് വെല്‍ ചെയ്തത് എന്നാണ് അന്ന് കോഹ് ലി പ്രതികരിച്ചത്.  

ആര്‍സിബി അടുത്ത ലെവലിലേക്ക് പോവുകയാണ്. എല്ലാ ഫോര്‍മാറ്റിലും മികവ് കാണിക്കുന്ന കോഹ് ലി  ക്രിക്കറ്റിന്റെ കൊടുമുടിയിലിരിക്കുകയാണ്. ഒരുപാട് നാളത്തേക്ക് ആധിപത്യം പുലര്‍ത്തി കളിക്കാനും, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍, അവരുടെ പ്രധാന താരം എന്നീ സമ്മര്‍ദം കൈകാര്യം ചെയ്യാനും കോഹ് ലിക്ക് കഴിയും. 

എങ്ങനെയാണ് കോഹ് ലി കളിയെ സമീപിക്കുന്നത് എന്ന് നോക്കി പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, കളിയിലേത് മാത്രമല്ല, പരിശീലന സമയത്തും. നായകത്വത്തിലെ ഗുണങ്ങളും മറ്റും കോഹ് ലിയില്‍ നിന്ന് പഠിക്കാനാവുമെന്ന് കരുതുന്നതായും മാക്‌സ് വെല്‍ പറഞ്ഞു. 14.25 കോടി രൂപയ്ക്കാണ് മാക്‌സ് വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com