സച്ചിന്‍ ഇല്ല; ആ എലൈറ്റ് പട്ടികയില്‍ കോഹ്‌ലിയും ഗവാസ്‌കറും; 45 റണ്‍സെടുത്താല്‍ പൂജാരയും

സച്ചിന്‍ ഇല്ല; ആ എലൈറ്റ് പട്ടികയില്‍ കോഹ്‌ലിയും ഗവാസ്‌കറും; 45 റണ്‍സെടുത്താല്‍ പൂജാരയും
ചേതേശ്വർ പൂജാര/ ട്വിറ്റർ
ചേതേശ്വർ പൂജാര/ ട്വിറ്റർ

അഹമ്മദാബാദ്: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര ശ്രദ്ധേയമായ ഒരു നേട്ടത്തിനരികെ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ 45 റണ്‍സെടുത്താല്‍ പൂജാരയ്ക്ക് നേട്ടം സ്വന്തമാക്കാം. 

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പോരാട്ടങ്ങളില്‍ 1,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടമാണ് പൂജാരയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ ഗുണ്ടപ്പ വിശ്വനാഥ്, സുനില്‍ ഗവാസ്‌കര്‍, നിലവിലെ നായകന്‍ വിരാട് കോഹ്‌ലി എന്നിവര്‍ മാത്രമാണ് നിലവില്‍ പട്ടികയിലുള്ളത്. ഈ എലൈറ്റ് പട്ടികയില്‍ ഇടംപിടിക്കാനുള്ള അവസരമാണ് പൂജാരയ്ക്ക് മുന്നിലുള്ളത്. 

നിലവില്‍ 12 ടെസ്റ്റ് മത്സരങ്ങളാണ് പൂജാര ഇംഗ്ലണ്ടിനെതിരെ കളിച്ചിട്ടുള്ളത്. 955 റണ്‍സാണ് ഇംഗ്ലീഷ് ടീമിനെതിരെയുള്ള താരത്തിന്റെ സമ്പാദ്യം. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 206 റണ്‍സും പൂജാര സ്വന്തമാക്കിയത് ഇംഗ്ലണ്ടിനെതിരെ തന്നെ. 2012ലായിരുന്നു താരത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം. 

കോഹ്‌ലി 12 ടെസ്റ്റുകളില്‍ നിന്നായി ഇംഗ്ലണ്ടിനെതിരെ നേടിയത് 1015 റണ്‍സാണ് സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ ഗവാസ്‌കറാണ് ടോപ് സ്‌കോറര്‍. 22 ടെസ്റ്റുകളില്‍ നിന്നായി 1331 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. ഗുണ്ടപ്പ വിശ്വനാഥ് 17 മത്സരങ്ങളില്‍ നിന്ന് 1022 റണ്‍സാണ് സ്വന്തമാക്കിയത്. 

ഏറ്റവും കൗതുകം നിറയ്ക്കുന്ന കാര്യം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചില്ല എന്നതാണ്. 15 ടെസ്റ്റ് മത്സരങ്ങളാണ് സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചത്. 960 റണ്‍സാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം. 1000 റണ്‍സിലേക്ക് 40 റണ്‍സ് കുറവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com