പിച്ച് ഒരു വിഷയമല്ല, ഇംഗ്ലണ്ടിലും ടെസ്റ്റ് വേഗത്തില്‍ തീരാറുണ്ട്: ജോഫ്ര ആര്‍ച്ചര്‍ 

ഏത് പിച്ചിലാണ് കളിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ജീവിതത്തില്‍ അങ്ങനെ പരാതി പറയാനാവില്ല
ജോഫ്ര ആര്‍ച്ചര്‍/ ഫയല്‍ ചിത്രം
ജോഫ്ര ആര്‍ച്ചര്‍/ ഫയല്‍ ചിത്രം

അഹമ്മദാബാദ്: പിച്ച് വിവാദത്തില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. ഏത് പിച്ചിലാണ് കളിക്കുന്നത് എന്നത് കാര്യമാക്കുന്നില്ലെന്നും, ഇംഗ്ലണ്ടിലും ടെസ്റ്റ് വേഗത്തില്‍ അവസാനിക്കാറുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു. 

ഏത് പിച്ചിലാണ് കളിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ജീവിതത്തില്‍ അങ്ങനെ പരാതി പറയാനാവില്ല, മോശം വൈഫൈ എന്നിവയെ കുറിച്ചൊക്കെയല്ലാതെ...മൂന്ന് വര്‍ഷം മുന്‍പ് ഗ്ലാമോര്‍ഗനെതിരെ ഞാന്‍ രാത്രി പകല്‍ മത്സരം കളിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് കളി അവസാനിച്ചു. ഇംഗ്ലണ്ടിലും കളി വേഗത്തില്‍ അവസാനിക്കുന്നുണ്ട്.

സത്യസന്ധമായി പറഞ്ഞാല്‍, നമ്മള്‍ ഇന്ത്യയിലാണ്. ഇവിടെ സ്പിന്‍് ലഭിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കണം. അത് പ്രശ്മുള്ള കാര്യമല്ല. എന്നാല്‍ അതിനര്‍ഥം ബാറ്റിങ് അവിടെ എളുപ്പമാവും എന്നുമല്ല, ഡെയ്‌ലി മെയ്‌ലിലെ കോളത്തില്‍ ആര്‍ച്ചര്‍ എഴുതി. 

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഭയമില്ലാതെ കളിക്കാനാണ് റൂട്ട് ഞങ്ങളോട് ആവശ്യപ്പെട്ടത്. നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും, ഒളിച്ചിരിക്കാന്‍ പോവുന്നില്ലെന്നും ഞങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു റൂട്ടിന്റെ ശ്രമം. പരമ്പരയില്‍ ഇനിയങ്ങോട്ടം ആ മനോഭാവത്തില്‍ തുടരാനാണ് റൂട്ട് ആവശ്യപ്പെടുന്നതെന്നും ആര്‍ച്ചര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com