'ആദ്യം കണക്കുകള്‍ നോക്കണം, എന്നിട്ട് ചോദ്യവുമായി വരൂ'; റിപ്പോര്‍ട്ടറോട് കലിപ്പിച്ച് രഹാനെ

നമ്മള്‍ വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ്
അജിൻക്യ രഹാനെ/ ട്വിറ്റർ
അജിൻക്യ രഹാനെ/ ട്വിറ്റർ

അഹമ്മദാബാദ്: ഇന്ത്യന്‍ മണ്ണിലെ ഫോമില്ലായ്മ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കലിപ്പിച്ച് അജിങ്ക്യാ രഹാനെ. കണക്കുകള്‍ നോക്കാനായിരുന്നു രഹാനെയുടെ മറുപടി. നാലാം ടെസ്റ്റിന് മുന്‍പായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പിലേക്ക് എത്തിയപ്പോഴാണ് സംഭവം. 

സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് കാണിക്കുന്നതില്‍ വീഴ്ച വരുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. ഞാന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. ചോദിച്ചതിന് നന്ദി. നിങ്ങളുടെ പക്കലുള്ള കണക്കുകള്‍ നോക്കണം. എന്റെ സംഭാവനകള്‍ അറിയാനാവും. ടീമിന് റണ്‍സ് വേണ്ടപ്പോള്‍ എന്റെ റണ്‍സ് അവിടെയുണ്ട്. കയ്യിലുള്ള കണക്കുകളില്‍ ശ്രദ്ധ വെച്ചിട്ട് വേണം ചോദ്യവുമായി വരാന്‍, രഹാനെ പറഞ്ഞു. 

'ഞാനൊരു ടീം മാന്‍ ആണ്. എല്ലാവര്‍ക്കും അതറിയാം. ആ സാഹചര്യങ്ങളില്‍ ടീം എന്നില്‍ നിന്ന് പ്രകടം ആവശ്യപ്പെടുമ്പോള്‍ ഞാന്‍ അത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കവിടെ ആകുലതകളില്ല. കളിക്കാരന്‍ എന്ന നിലയില്‍ എല്ലായ്‌പ്പോഴും മെച്ചപ്പെടാനാണ് ശ്രമിക്കുക.' പിച്ച് വിവാദത്തിലും രഹാനെ പ്രതികരിച്ചു. 

ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പറയട്ടേ. നമ്മള്‍ വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ്. ആളുകള്‍ പറയുന്നത് ഗൗരവത്തോടെ എടുക്കണം എന്ന് തനിക്ക് തോന്നുന്നില്ല. വിദേത്ത് പിച്ചില്‍ കൂടുതല്‍ പച്ചപ്പ് വരുമ്പോള്‍ കൂടുതല്‍ അപകടകരമാവുന്നു. എന്നാല്‍ നമ്മള്‍ അവിടെ പരാതി പറയാനോ, അതിനെ കുറിച്ച് സംസാരിക്കാനോ പോയിട്ടില്ല, രഹാനെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com