നാലാം ടെസ്റ്റിന് ഇന്ന് തുടക്കം; തോൽക്കാതിരിക്കാൻ ഇന്ത്യ, പിങ്ക് ബോൾ ടെസ്റ്റിന് മറുപടിയുമായി ഇം​ഗ്ലണ്ട്, പോര് കടുക്കും

നാലാം ടെസ്റ്റിൽ തോൽക്കാതിരുന്നാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ പോരാട്ടത്തിനിറങ്ങാനാം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്; ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. രാവിലെ ഒമ്പതരയ്‌ക്കാണ് കളി തുടങ്ങുക. 2-1 ന് പരമ്പരയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം വളരെ നിർണായകമാണ്. നാലാം ടെസ്റ്റിൽ തോൽക്കാതിരുന്നാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ പോരാട്ടത്തിനിറങ്ങാനാം. 

അതിനിടെ പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് നാലാം ടെസ്റ്റ്. മൂന്നാം ടെസ്റ്റിലെ പിച്ച് വളരെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അക്‌സർ പട്ടേലും ആർ അശ്വിനും ചേർന്ന് ഇം​ഗ്ലണ്ട് നിരയെ എറിഞ്ഞിട്ടതോടെ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതും രണ്ടാം ദിവസത്തിൽ. ഇതോടെയാണ് ഇന്ത്യ പരമ്പരയിൽ ഒന്നാമതായത്. 

നാലാം ടെസ്റ്റിലെ വിജയമോ സമനിലയോ നേടി പരമ്പര പിടിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിക്കാം. മൂന്നാം ടെസ്റ്റിലെ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ ഫൈനൽ സാധ്യത അവസാനിച്ചിരുന്നു. ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയാൽ ഓസ്ട്രേലിയക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇറങ്ങാം. 

ഏറെ വിമർശനം ഉയർന്നെങ്കിലും മൊട്ടേറയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും തയ്യാറാക്കുക. വ്യക്തിപരമായ കാരണങ്ങളാൽ ടീം വിട്ട ജസ്പ്രീത് ബുമ്രക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തിയേക്കും. ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. റൊട്ടേഷൻ രീതി തുടരുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റം ഉറപ്പാണ്. ജാക് ലീച്ചിനൊപ്പം സ്‌പിന്നർ ഡോം ബെസ്സ് ടീമിലെത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com