900 വിക്കറ്റുകള്‍; ഇതിഹാസ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ആറാമനായി ഇനി ആന്‍ഡേഴ്‌സനും; അപൂര്‍വ നേട്ടം

900 വിക്കറ്റുകള്‍; ഇതിഹാസ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ആറാമനായി ഇനി ആന്‍ഡേഴ്‌സനും; അപൂര്‍വ നേട്ടം
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആൻഡേഴ്സൻ/ പിടിഐ
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആൻഡേഴ്സൻ/ പിടിഐ

അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബൗളര്‍മാരുടെ എലൈറ്റ് പട്ടികയില്‍ ഇടം നേടി ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും. ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസസ്റ്റില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അപൂര്‍വ നേട്ടത്തിലേക്ക് ഇംഗ്ലീഷ് താരവും എത്തിയത്. 

ക്രിക്കറ്റ് കരിയറില്‍ മൊത്തം നേടിയ വിക്കറ്റുകളുടെ എണ്ണം 900ത്തില്‍ എത്തിയതോടെയാണ് ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ആന്‍ഡേഴ്‌സനും ഇടംപിടിച്ചത്. അന്താരാഷ്ട്ര മത്സര രംഗത്ത് 900 വിക്കറ്റുകള്‍ നേടുന്ന ആറാമത്തെ ബൗളറും മൂന്നാമത്തെ മാത്രം പേസ് ബൗളറുമെന്ന അപൂര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. 

1347 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1001 വിക്കറ്റുകളുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാം സ്ഥാനത്തും 956 വിക്കറ്റുകളുമായി ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 

ഓസീസ് പേസ് മാന്ത്രികന്‍ ഗ്ലെന്‍ മഗ്രാത്ത്, മുന്‍ പാകിസ്ഥാന്‍ നായകന്‍ വസിം അക്രം എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. ഇരുവരും യഥാക്രമം 949, 916 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഈ പട്ടികയില്‍ 900 വിക്കറ്റുകള്‍ തികച്ചാണ് ആന്‍ഡേഴ്‌സനും പേര് എഴുതി ചേര്‍ത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com