ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ടെംബ ബവുമ; ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ നായകന്‍

ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ടെംബ ബവുമ; ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ നായകന്‍
ടെംബ ബവുമ/ ട്വിറ്റർ
ടെംബ ബവുമ/ ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബവുമ. ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ടെംബ ബവുമയെ നിയമിച്ചു. ടെസ്റ്റ് ടീമിനെ ഓപണിങ് ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗാര്‍ നയിക്കും. ബവുമയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. 

ഏകദിന, ടി20 ടീമുകളേയാണ് ബവുമ നയിക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്‍ എന്ന പെരുമയാണ് ബവുമ സ്വന്തമാക്കിയത്. 2023ലെ ക്രിക്കറ്റ് ലോകകപ്പ് അടക്കമുള്ള വലിയ പോരാട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് ദക്ഷിണാഫ്രിക്ക പുതിയ നായകന് കടിഞ്ഞാണ്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ എല്ലാ ഫോര്‍മാറ്റിലുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്കാണ് ടീമിന്റെ നായകന്‍. കോക്കിനെ മാറ്റിയാണ് പുതിയ നായകന്‍മാരെ അധികൃതര്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. 

പ്രോട്ടീസിനെ നയിക്കുക എന്നത് താന്‍ കൊണ്ടു നടന്ന ഒരു സ്വപ്‌നമായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായെന്നും ബവുമ പ്രതികരിച്ചു. മഹത്തായ ബഹുമതിയാണ് ക്യാപ്റ്റന്‍ സ്ഥാനമെന്നും താരം പ്രതികരിച്ചു. 

2014-15 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍  അംഗമായിരുന്ന ബവുമ പരിമിത ഓവര്‍ ടീമുകളില്‍ 2019-20 കാലം മുതല്‍ക്കാണ് സ്ഥിരാംഗമാകുന്നത്. ഏകദിനത്തില്‍ 55.83 ശരാശരിയും ടി20യില്‍ 35.57 റണ്‍സ് ശരാശരിയുമുള്ള ബവുമയുടെ ടി20 സ്്‌ട്രൈക്ക് റേറ്റ് 133.15ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com