ഗാവസ്‌കർ/ ട്വിറ്റർ
ഗാവസ്‌കർ/ ട്വിറ്റർ

'എല്ലായ്‌പ്പോഴും ആഗ്രഹിച്ചത് സുനില്‍ ഗാവസ്‌കറിനെ പോലെ ആകാന്‍; അദ്ദേഹമാണ് നായകന്‍, വെളിച്ചവും'- അഭിനന്ദിച്ച് സച്ചിന്‍

'എല്ലായ്‌പ്പോഴും ആഗ്രഹിച്ചത് സുനില്‍ ഗാവസ്‌കറിനെ പോലെ ആകാന്‍; അദ്ദേഹമാണ് നായകന്‍, വെളിച്ചവും'- അഭിനന്ദിച്ച് സച്ചിന്‍

മുംബൈ: ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന്റെ 50ാം വര്‍ഷം ആഘോഷിക്കുകയാണ്. 50ാം വാര്‍ഷികമാഘോഷിക്കുന്ന മുംബൈ ടീമിലെ തന്റെ മുന്‍ഗാമി കൂടിയായ ഗാവസ്‌കര്‍ക്ക് ആദരമര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വളര്‍ന്നു വരുന്ന ഓരോ താരത്തിനും വെളിച്ചമാകുന്ന തരത്തില്‍ കരിയറിലെ പരിവര്‍ത്തിപ്പിച്ച ഇതിഹാസ താരത്തിന് സച്ചിന്‍ നന്ദി പറഞ്ഞു. 

'50 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഗാവസ്‌കര്‍ ക്രിക്കറ്റ് ലോകത്ത് കൊടുങ്കാറ്റായി ആഞ്ഞടിക്കാന്‍ ആരംഭിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹം 774 റണ്‍സ് നേടി വളര്‍ന്നു വരുന്ന ഓരോരുത്തര്‍ക്കും അദ്ദേഹം ഒരു നായകനായി. വെസ്റ്റിന്‍ഡീസിലും പിന്നീട് ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര സ്വന്തമാക്കി. പെട്ടെന്ന് ഇന്ത്യയിലെ കായിക വിനോദത്തിന് ഒരു പുതിയ അര്‍ത്ഥം ലഭിച്ചു'.

'അന്ന് ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, അദ്ദേഹത്തെപ്പോലെ ആകാനാണ് ശ്രമിച്ചത്. ആ  ചിന്തക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. അദ്ദേഹം എന്റെ നായകനായി തുടരുന്നു. ഗാവസ്‌കറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ വാര്‍ഷിക ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. 1971ലെ ടീമും 50ാം വാര്‍ഷികം ആഘോഷിച്ചു. നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ അഭിമാനങ്ങളും വെളിച്ചവുമാണ്'- സച്ചിന്‍ വ്യക്തമാക്കി. 

1970-71 കാലത്ത് നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് ഗാവസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടി. അക്കാലത്തെ കരുത്തരായ വെസ്റ്റിന്‍ഡീസസ് ടീമിനെതിരായ വിജയം ഇന്ത്യയുടെ എക്കാലത്തേയും വലിയ വിജയ നേട്ടമായാണ് ഇന്നും കണക്കാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി വിന്‍ഡീസ് മണ്ണില്‍ ഇന്ത്യ നേടിയ പരമ്പര വിജയം കൂടിയായിരുന്നു അത്. 

അജിത് വഡേക്കര്‍ നായകനായ ടീമില്‍ അരങ്ങേറിയ ഗാവസ്‌കര്‍ ആ പരമ്പരയില്‍ നാല് സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ട് ഇരട്ട സെഞ്ച്വറികളുമുണ്ട്. 

ഇന്ത്യക്കായി 125 ടെസ്റ്റുകളും 108 ഏകദിന മത്സരങ്ങളും കളിച്ചാണ് ഗാവസ്‌കര്‍ വിരമിച്ചത്. ടെസ്റ്റില്‍ 10,122 റണ്‍സാണ് ഗാവസ്‌കറിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന ഗവാസ്‌കറിന്റെ റെക്കോര്‍ഡ് 2005 വരെ നിന്നു. സച്ചിനാണ് പിന്നീട് ആ റെക്കോര്‍ഡ് തിരുത്തിയത്. 1983ലെ ലോകകപ്പ് വിജയത്തിലും 1985ലെ ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തിലും നിര്‍ണായക സാന്നിധ്യമായി നിന്ന താരം കൂടിയാണ് അദ്ദേഹം. 108 ഏകദിനത്തില്‍ നിന്ന് 3,092 റണ്‍സാണ് അദ്ദേഹം നേടിയത്. 103 സെഞ്ച്വറികളും ഗാവസ്‌കര്‍ പിരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com