100 ഏകദിന മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരം;  നേട്ടത്തിലെത്തി ഹർമൻപ്രീത്  

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയപ്പോഴാണ് താരം ഈ നേട്ടത്തിലേക്കെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നൂറ്  ഏകദിന മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്ക് ഹർമൻപ്രീത് കൗറും. ഇന്ന് ലഖ്‌നൗവിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയപ്പോഴാണ് താരം ഈ നേട്ടത്തിലേക്കെത്തിയത്. മിതാലി രാജ് (210), ജുലാൻ ഗോസ്വാമി (183), അഞ്ജും ചോപ്ര (127), അമിത ശർമ്മ (116) എന്നിവരാണ് ഇന്ത്യൻ ജേഴ്സിയണിഞ്ഞ് നൂറ് ഏകദിനങ്ങൾ കളിച്ച മറ്റു വനിതാ താരങ്ങൾ. 

മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് ബൗണ്ടറികളോടെ 41 പന്തിൽ നിന്ന് 40 റൺസ് നേടിയ ഹർമൻപ്രീതിനെ സുനെ ലൂസ് ആണ് പുറത്താക്കിയത്. ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റനായ ഹർമൻപ്രീത് 100 മത്സരങ്ങളിൽ നിന്ന് 2,412 റൺസ് നേടിയിട്ടുണ്ട്, പുറത്താകാതെ 171 റൺസ് നേടിയതാണ് ഏറ്റവും ഉയർന്ന സ്കോർ. 

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീതാണ്. 114 മത്സരങ്ങളിൽ ഹർമൻ‌പ്രീത് കളിച്ചിട്ടുണ്ട്. 2,186 റൺസാണ് മത്സരങ്ങളിൽ നിന്ന് നേടിയത്.103 റൺസ് നേട്ടമാണ് ഉയർന്ന സ്കോർ. താരത്തിന്റെ നൂറാമത്തെ ടി20 മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com