തുടർജയങ്ങളിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യൻ ടീം; മറികടന്നത് ഓസിസ് നേട്ടത്തെ 

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഒരു പുത്തൻ റെക്കോർഡ് കുറിച്ചു. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യൻ ടീം ഈ നേട്ടത്തിലെത്തിയത്. 

സ്വന്തം നാട്ടിൽ തുടര്‍ച്ചയായ 13-ാം ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2019 ഓഗസ്റ്റ് മുതല്‍ കളിച്ച 17 ടെസ്റ്റുകളില്‍ നിന്ന് 12 ജയവും ഒരു സമനിലയും നാല് തോല്‍വികളുമാണ് ഇന്ത്യയുടെ പ്രകടനം.വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരേ നാട്ടിലും ഓസ്‌ട്രേലിയക്കെതിരേ അവരുടെ മണ്ണിലും ഇന്ത്യ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കി.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ടീം യോഗ്യത നേടി.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ടീമും ഇന്ത്യയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com