ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾക്ക് ആന്റിക്ലൈമാക്സ്; ആശിഷ് കുമാർ കോവിഡ് പോസിറ്റീവ്, മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് ഫൈനൽ ഉപേക്ഷിക്കേണ്ടിവന്നു

കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് പേർക്ക് ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാഡ്രിഡ്: സ്‌പെയിനിൽ വെച്ചുനടക്കുന്ന ബോക്‌സാം അന്താരാഷ്ട്ര ബോക്‌സിങ് ടൂർണമെന്റിൽ ഫൈനൽ കളിക്കാനാവാതെ ഇന്ത്യൻ താരങ്ങൾ. സംഘത്തിലൊരാൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് പേർക്ക് ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നത്. ആശിഷ് കുമാർ (75kg) കോവിഡ് പോസിറ്റീവ് ആയതോടെ ഒരേ മുറിയിൽ താമസിച്ചിരുന്ന മറ്റു താരങ്ങൾക്കും മത്സരം ഉപേക്ഷിക്കേണ്ടിവന്നു. മുഹമ്മദ് ഹുസാമുദ്ദിൻ (57Kg), സുമിത് സംഗ്വാൻ (81Kg) എന്നിവർക്കാണ് ഇന്ന് നടക്കാനിരുന്ന ഫൈനലിൽ നിന്ന് പിന്മാറേണ്ടിവന്നത്. ഇതോടെ ഫൈനലിൽ ജയം നേടി സ്വണ്ണമെഡൽ സ്വന്തമാക്കാനുള്ള അവസരം ഇല്ലാതെയായി. മൂവർക്കും വെള്ളി മെഡൽ ലഭിക്കും.

ആശിഷ് കോവിഡ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് താരം രണ്ടാഴ്ച ക്വാറന്റീനിൽ കഴിയുമെന്നാണ് വിവരം. അതേസമയം ഹുസാമുദ്ദീനും സുമിത്തും പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ഇവർ ഇന്ത്യൻ ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു. 

നേരത്തെ 91കിലോഗ്രാം വിഭാഗത്തിലെ ഇന്ത്യൻതാരം സതീഷ് കുമാർ അനാരോഗ്യം മൂലം മത്സരം ഉപേക്ഷിച്ചിരുന്നു. ഇതോടെ 63കിലോ വിഭാഗത്തിൽ മത്സരിച്ച മനീഷ് കൗശിക് മാത്രമാണ് ഇന്ത്യൻ പുരുഷ സംഘത്തിലെ ഏക സ്വർണ്ണമെഡൽ ജേതാവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com