'ഇന്ത്യന്‍ ടീം വേറെ ലെവല്‍, ഞങ്ങള്‍ പാഠം പഠിച്ചു'- അഭിനന്ദനവുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്

'ഇന്ത്യന്‍ ടീം വേറെ ലെവല്‍, ഞങ്ങള്‍ പാഠം പഠിച്ചു'- അഭിനന്ദനവുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ ട്വിറ്റര്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ ട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടം ശ്രദ്ധേയമായിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നാണ് സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. 

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങളടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് സ്പിന്നിനെ കൡക്കാന്‍ അറിഞ്ഞു കൂടാത്തതിന് പിച്ചിനെ കുറ്റം പറഞ്ഞ് കരഞ്ഞോളു എന്ന മറുപടിയുമായി ആരാധകര്‍ രംഗത്തെത്തിയത് പരമ്പരയുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. 

ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. തന്റെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലാണ് റൂട്ടിന്റെ അഭിനന്ദനം. പര്യടനത്തില്‍ നിന്ന് ധാരാളം പാഠങ്ങള്‍ പഠിച്ചതായും ഇന്ത്യയുടെ അതിഥ്യ മര്യാദയ്ക്ക് നന്ദി പറയുന്നതായും റൂട്ട് കുറിച്ചു. 

'ഈ പര്യടനത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.  വ്യക്തിയെന്ന നിലയിലും ഒരു ടീമെന്ന നിലയിലും ഞങ്ങള്‍ മെച്ചപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പരമ്പര വിജയിച്ച ഇന്ത്യയുടെ മികവിനെ അഭിനന്ദിക്കുന്നു. ആതിഥ്യമര്യാദയ്ക്കും നന്ദി'- ട്വിറ്റര്‍ കുറിപ്പില്‍ ഇംഗ്ലീഷ് നായകന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com