ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; ഫിറ്റ്‌നസ് മാനദണ്ഡങ്ങളില്‍ അയയാതെ വിരാട് കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തെ കുറിച്ച് വ്യക്തികള്‍ക്ക് ബോധ്യമുണ്ടാവണം എന്ന് കോഹ്‌ലി പറഞ്ഞു
വരുണ്‍ ചക്രവര്‍ത്തി/ഫയല്‍ ചിത്രം
വരുണ്‍ ചക്രവര്‍ത്തി/ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കോഹ് ലി. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തെ കുറിച്ച് വ്യക്തികള്‍ക്ക് ബോധ്യമുണ്ടാവണം എന്ന് കോഹ്‌ലി പറഞ്ഞു. 

ഫിറ്റ്‌നസിന്റെ വലിയ നിലവരത്തിലേക്ക് എത്താനാണ് ശ്രമിക്കേണ്ടത് എന്നും കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പ് നടന്ന രണ്ട് ഫിറ്റ്‌നസ് ടെസ്റ്റിലും വരുണ്‍ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര പരിക്കിനെ തുടര്‍ന്ന് വരുണിന് നഷ്ടമായതിന് പിന്നാലെയാണ് ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടാമത്തെ പരമ്പരയും നഷ്ടപ്പെടുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് പരിക്കേറ്റതോടെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലും പരിശീലനത്തിലുമായിരുന്നു വരുണ്‍. എന്നാല്‍ 4 മാസം പിന്നിട്ടിട്ടും ഫിറ്റ്‌നസ് ടെസ്റ്റ് കടക്കാന്‍ പാകത്തില്‍ വരുണിന് എത്താനാവാത്തതിന് എതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. 

വെള്ളിയാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരം. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍, രോഹിത് എന്നിവരെയാവും പരിഗണിക്കുക എന്നും കോഹ് ലി വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ മാത്രമാവും ശിഖര്‍ ധവാനെ പ്ലേയിങ് ഇലവനിലേക്ക് ഉള്‍പ്പെടുത്തുക എന്നും കോഹ് ലി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com