ഒരു പന്തില്‍ ഔട്ടാക്കാന്‍ 3 അവസരം, നാല് റണ്‍സ്; ശരിയായ ക്രിക്കറ്റെന്ന് മൈക്കല്‍ വോണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 04:34 PM |
Last Updated: 12th March 2021 04:35 PM | A+A A- |

വാര്‍മഡോ സിയും സ്‌റ്റോക്ക്‌ഹോമും തമ്മിലുള്ള മത്സരത്തില്‍ നിന്ന്/വീഡിയോ ദൃശ്യം
കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ബൗണ്ടറി കണ്ടെത്താനായിരുന്നു ബാറ്റ്‌സ്മാന്റെ ശ്രമം. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ ജീവന്‍ കിട്ടി. പിന്നാലെ റണ്‍ഔട്ടിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ സുവര്‍ണാവസരം ലഭിച്ചത് രണ്ട് വട്ടം. രണ്ട് വട്ടവും പാഴാക്കി. ഇപ്പോള്‍ ഇതാണ് യഥാര്‍ഥ ക്രിക്കറ്റ് എന്ന തലക്കെട്ടോടെ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണാണ് രസകരമായ വീഡിയോ പങ്കുവെച്ചത്.
Now this is proper cricket !!! pic.twitter.com/bhJ6rDLVAd
— Michael Vaughan (@MichaelVaughan) March 10, 2021
യൂറോപ്യന്‍ ക്രിക്കറ്റ് പരമ്പരയിലെ വാര്‍മഡോ സി സിയും സ്‌റ്റോക്ക്‌ഹോം സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിലാണ് രസകരമായ നിമിഷം. ഒരൊറ്റ പന്തില്‍ നിന്ന് തന്നെ സ്റ്റോക്ക്‌ഹോമിന് നാല് റണ്‍സ് കണ്ടെത്താനായി. ഇതാണ് യഥാര്‍ഥ ക്രിക്കറ്റ് എന്ന പറഞ്ഞതിലൂടെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയെ ട്രോളുകയോ വോണ്‍ ചെയ്തിരിക്കുന്നത് എന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നുണ്ട്.