ലീയുടെ സെഞ്ചുറിക്കൊപ്പം സൗത്ത് ആഫ്രിക്കയെ തുണച്ച് മഴ; ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

131 പന്തില്‍ നിന്ന് 16 ഫോറും 2 സിക്‌സും പറത്തി 132 റണ്‍സോടെ ലീ പുറത്താവാതെ നിന്നു. ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടും കാര്യമുണ്ടായില്ല
സ്മൃതി മന്ദാന/ഫയല്‍ ചിത്രം
സ്മൃതി മന്ദാന/ഫയല്‍ ചിത്രം

ലഖ്‌നൗ: മൂന്നാം ഏകദിനത്തില്‍ ജയം പിടിച്ച് 2-1ന് പരമ്പരയില്‍ മുന്‍പിലെത്തി സൗത്ത് ആഫ്രിക്ക. മഴ രസംകൊല്ലിയായ കളിയില്‍ ആറ് റണ്‍സിനാണ് സൗത്ത് ആഫ്രിക്കന്‍ വനിതാ സംഘം ഇന്ത്യക്കെതിരെ ജയം പിടിച്ചത്. 

ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സ് വിജയ ലക്ഷ്യം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 223ലേക്ക് ചുരുങ്ങിയപ്പോള്‍ ആറ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. സെഞ്ചുറിയോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ ലിസെല്ലെ ലീയാണ് സൗത്ത് ആഫ്രിക്കയുടെ വിജയ ശില്‍പി. 

131 പന്തില്‍ നിന്ന് 16 ഫോറും 2 സിക്‌സും പറത്തി 132 റണ്‍സോടെ ലീ പുറത്താവാതെ നിന്നു. ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടും കാര്യമുണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുണയായത് 77 റണ്‍സ് നേടിയ പൂനം റൗട്ടിന്റെ ഇന്നിങ്‌സ് ആണ്. 

പൂനം റൗട്ട് 108 പന്തില്‍ നിന്ന് 11 ഫോറുകളുടെ അകമ്പടിയോടെ 77 റണ്‍സ് നേടി. മിതാലി രാജും, ദീപ്തി ശര്‍മയും, ഹര്‍മന്‍പ്രീത് കൗറും 36 റണ്‍സ് വീതം കണ്ടെത്തി. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇതോടെ സൗത്ത് ആഫ്രിക്ക 2-1ന് മുന്‍പിലെത്തി. മാര്‍ച്ച് 14നാണ് അടുത്ത മത്സരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com