ഇസ്ലാം മതത്തിലേക്ക് മാറിയതിന് ദൈവം നല്‍കിയ പ്രതിഫലമാണ് 2006ലെ റെക്കോര്‍ഡ്: മുഹമ്മദ് യൂസഫ്‌

2006ല്‍ 11 ടെസ്റ്റില്‍ നിന്ന് 1788 റണ്‍സ് വാരിക്കൂട്ടിയാണ് മുഹമ്മദ് യൂസഫ് റെക്കോര്‍ഡിട്ടത്
മുഹമ്മദ് യൂസഫ്/ഫോട്ടോ: എപി
മുഹമ്മദ് യൂസഫ്/ഫോട്ടോ: എപി

ലാഹോര്‍: ഇസ്ലാം മതത്തിലേക്ക് മാറിയതിന് ദൈവം നല്‍കിയ പ്രതിഫലമാണ് 2006ലെ പ്രകടനമെന്ന് പാകിസ്ഥാന്‍ മുന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫ്. 2006ല്‍ 11 ടെസ്റ്റില്‍ നിന്ന് 1788 റണ്‍സ് വാരിക്കൂട്ടിയാണ് മുഹമ്മദ് യൂസഫ് റെക്കോര്‍ഡിട്ടത്. 

കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന വിവ് റിച്ചാര്‍ഡ്‌സിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഇവിടെ മുഹമ്മദ് യൂസഫ് മറികടന്നു. ഇസ്ലാമിലേക്ക് മാറാന്‍ ഒരിടത്ത് നിന്നും സമ്മര്‍ദമുണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ മുഹമ്മദ് യൂസഫിന്റെ പ്രതികരണം വരുന്നത്. 

ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല ഇസ്ലാം മതം സ്വീകരിച്ചത്. സയീദ് അന്‍വറുമായി എനിക്ക് ഏറെ അടുപ്പമുണ്ടായി. സയീദിന്റെ മാതാപിതാക്കളും എന്നെ അവരുടെ മകനായാണ് കണ്ടത്. സയിദിന്റെ വീട്ടിലെ ശാന്തമായ അന്തരീക്ഷവും, അച്ചടക്കവുമാണ് എന്നെ സ്വാധീനിച്ചത്, മുഹമ്മദ് യൂസഫ് പറയുന്നു.

2006ല്‍ എന്റെ പരിശീലനത്തിലോ, കളിയിലോ അതിന് മുന്‍പുണ്ടായിരുന്നതില്‍ നിന്ന് ഒരു മാറ്റവുമുണ്ടായില്ല. 2005 അവസാനത്തോടെയാണ് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്. പിന്നാലെ താടി വളര്‍ത്താന്‍ തുടങ്ങി. മനസമാധാനം അനുഭവപ്പെട്ടു. ഏത് വെല്ലുവിളി നേരിടാനും മനസ് തയ്യാറായിരിക്കുന്നത് പോലെ തോന്നി. 

2006ലെ മികച്ച പ്രകടനം ഇസ്ലാം മതം സ്വീകരിച്ചത് ദൈവം നല്‍കിയ പ്രതിഫലമാണ്. വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചില്ല. എന്നാല്‍ ഏറെ ശാന്തത മനസിന് ലഭിച്ചു. ഒന്നിനും എന്നെ തടയാന്‍ സാധിക്കില്ല എന്ന് തോന്നിയതായും അദ്ദേഹം പറയുന്നു. പാകിസ്ഥാന് വേണ്ടി 90 ടെസ്റ്റില്‍ നിന്ന് 7530 റണ്‍സും, 288 ഏകദിനത്തില്‍ നിന്ന് 9720 റണ്‍സും മുഹമ്മദ് യൂസഫ് സ്‌കോര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com