'ആകെ കുഴഞ്ഞു മറിഞ്ഞു മനസ്'; സച്ചിന്‍ നല്‍കിയ നിര്‍ദേശങ്ങളെ കുറിച്ച് പൃഥ്വി ഷാ

ബാറ്റിങ് ശൈലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തരുത് എന്നാണ് സച്ചിന്‍ നിര്‍ദേശിച്ചതെന്ന് പൃഥ്വി പറയുന്നു
പൃഥ്വി ഷാ/ ഫയല്‍ ചിത്രം
പൃഥ്വി ഷാ/ ഫയല്‍ ചിത്രം

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. ബാറ്റിങ് ശൈലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തരുത് എന്നാണ് സച്ചിന്‍ നിര്‍ദേശിച്ചതെന്ന് പൃഥ്വി പറയുന്നു. 

ശരീരത്തോട് ചേര്‍ന്ന് എത്രമാത്രം കളിക്കാന്‍ കഴിയുമോ അത്രയും കളിക്കുക. പന്തിനോട് പ്രതികരിക്കുന്നതിലും വൈകുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുഴുവനും അങ്ങനെ കളിക്കാന്‍ തന്നെയാണ് ഞാന്‍ ശ്രമിച്ചത്. ദുബായില്‍ ഐപിഎല്‍ കളിച്ചതിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോയത് കൊണ്ടാവാം സാങ്കേതികത്വത്തില്‍ അവിടെ പിഴവ് വന്നതെന്നും പൃഥ്വി പറഞ്ഞു.

എന്റെ മനസ് ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുകയായിരുന്നു. ഗള്ളി ഏരിയയില്‍ നിന്നാണ് ബാറ്റ് വീശി വരുന്നത്. എന്നാല്‍ എന്റെ ജീവിതത്തില്‍ അങ്ങനെയാണ് ഞാന്‍ റണ്‍സ് എല്ലാം കണ്ടെത്തിയത്. ബാറ്റ് ലിഫ്റ്റില്‍ മാറ്റമില്ല. എന്നാല്‍ ബാറ്റ് ശരീരത്തില്‍ നിന്ന് അകന്ന് പോവുന്നു. ശരീരത്തോട് കൂടുതല്‍ ചേര്‍ത്ത് വെക്കുകയാണ് വേണ്ടിയിരുന്നത്, പൃഥ്വി ഷാ പറഞ്ഞു. 

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശീലകന്‍ രവി ശാസ്ത്രിയും, ബാറ്റിങ് കോച്ച് വിക്രം റാത്തോഡും തന്നെ സഹായിച്ചതായി പൃഥ്വി പറയുന്നു. ചെറിയ ചെറിയ പിഴവുകള്‍ എന്നില്‍ നിന്ന് വന്നു. നെറ്റ്‌സിലേക്ക് മടങ്ങി പോയി അവ തിരുത്തുകയാണ് വേണ്ടിയിരുന്നത്. അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സിലൂടെ ഞാന്‍ മോശം കളിക്കാരനെ പോലെയായി, പൃഥ്വി ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com