ഹെല്‍മറ്റ് വെച്ചാല്‍ പോരാ, ബോധമുണ്ടാവണം! കോഹ്‌ലിയുടെ വിക്കറ്റ് ചൂണ്ടി ഉത്തരാഖണ്ഡ് പൊലീസ്‌

ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കോഹ് ലിയുടെ വിക്കറ്റ് നഷ്ടമായ വിധം റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ആദ്യ ടി20യില്‍ കോഹ് ലി 5 പന്തില്‍ ഡക്കായാണ് മടങ്ങിയത്. 

ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോഹ് ലിയെ പോലെ പൂജ്യത്തിന് പുറത്താവും, ഉത്തരാഖണ്ഡ് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. കളിയില്‍ മലനാണ് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. 

തുടക്കത്തില്‍ താന്‍ നേരിട്ട ആദ്യ നാല് പന്തിലും കോഹ് ലി അസ്വസ്ഥനായിരുന്നു. അഞ്ചാമത് നേരിട്ട പന്തില്‍ കോഹ് ലിയുടെ ഷോട്ട് നേരെ എത്തിയത് വൈഡ് മിഡ് ഓഫില്‍ ജോര്‍ദാന്റെ കൈകളിലേക്ക്. കോഹ് ലിയുടെ വിക്കറ്റും വീണതോടെ 3-2ലേക്ക് ഇന്ത്യ വീണു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com