റണ്‍വേട്ടയിലെ കുതിപ്പ് തുടരുന്നു; വീണ്ടും ചരിത്രമെഴുതി മിതാലി രാജ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനം ആരംഭിക്കുന്നതിന് മുന്‍പ് 212 മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആയിരുന്നു മിതാലിയുടെ സമ്പാദ്യം
റണ്‍വേട്ടയിലെ കുതിപ്പ് തുടരുന്നു; വീണ്ടും ചരിത്രമെഴുതി മിതാലി രാജ്‌

ലഖ്‌നൗ: ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് പിന്നിട്ട് ഇന്ത്യയുടെ മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനം ആരംഭിക്കുന്നതിന് മുന്‍പ് 212 മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആയിരുന്നു മിതാലിയുടെ സമ്പാദ്യം. നാലാം ഏകദിനത്തില്‍ 21 റണ്‍സ് കണ്ടെത്തിയപ്പോഴാണ് മിതാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

71 പന്തില്‍ നിന്ന് 4 ബൗണ്ടറിയുടെ അകമ്പടിയോടെ 45 റണ്‍സ് എടുത്ത് മിതാലി മടങ്ങി. കരിയറില്‍ 10000 റണ്‍സ് പിന്നിടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടം കഴിഞ്ഞ കളിയില്‍ മിതാലി സ്വന്തമാക്കിയിരുന്നു. 10000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമായി മിതാലി. 

ഏകദിനത്തില്‍ 5992 റണ്‍സ് ആണ് മിതാലിക്ക് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് നായിക ഷാര്‍ലറഅറ് എഡ്വേഡ്‌സന് നേടാനായത്. കരിയറില്‍ 10273 റണ്‍സ് ആണ് ഷാര്‍ലറ്റിന്റെ സമ്പാദ്യം. ഷാര്‍ലറ്റിന്റെ റണ്‍വേട്ടയുടെ റെക്കോര്‍ഡ് മറികടന്ന് മിതാലി അധികം വൈകാതെ ഒന്നാമതെത്തുമെന്ന് ഉറപ്പാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com