ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; പൊലീസിന് ഭീഷണി സന്ദേശം

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍/ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി പൊലീസിന് ഫോണ്‍ കോള്‍. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം. 

ഗുജറാത്ത് ഗാന്ധിനഗര്‍ പൊലീസിനാണ് ആത്മഹത്യാ ഭീഷണി സന്ദേശം ലഭിച്ചത്. ആത്മഹത്യാ സന്ദേശം ലഭിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പങ്കജ് പട്ടേല്‍ എന്നയാള്‍ ആണ് മാര്‍ച്ച് 12ന് വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്. 

ആത്മഹത്യ ഭീഷണിയുടെ ശബ്ദരേഖ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. 75000ഓളം ആളുകള്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. കോവിഡ് കേസുകള്‍ ഉയരുന്നത് തടയുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി പരാജയപ്പെട്ടതായും ഫോണ്‍ വിളിച്ചയാള്‍ ആരോപിക്കുന്നു. 

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അവസാന മൂന്ന് ടി20കളും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും നടത്തുക. ആദ്യ രണ്ട് ടി20യിലേക്കും കാണികളെ പ്രവേശിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com