ടീമിനെ താങ്ങിയ 77 റണ്‍സ്; കോഹ്‌ലിയുടെ പേരില്‍ അപൂര്‍വ റെക്കോര്‍ഡ്‌ 

ടീമിനെ എത്രമാത്രം താന്‍ താങ്ങി നിര്‍ത്തുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു റെക്കോര്‍ഡും അവിടെ കോഹ് ലി തന്റെ പേരിലേക്ക് ചേര്‍ത്തു
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ സ്‌കോര്‍ ചെയ്യാനാവാതെ വിഷമിച്ചപ്പോള്‍ 77 റണ്‍സ് ആണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. ടീമിനെ എത്രമാത്രം താന്‍ താങ്ങി നിര്‍ത്തുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു റെക്കോര്‍ഡും അവിടെ കോഹ് ലി തന്റെ പേരിലേക്ക് ചേര്‍ത്തു. 

തന്റെ ടീമിലെ മറ്റൊരു കളിക്കാരനും 30, 30+ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാത്ത വന്ന സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 75+ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതിന്റെ റെക്കോര്‍ഡ് ആണ് കോഹ് ലിയുടെ പേരിലേക്ക് വന്നത്. ഇത് അഞ്ചാം വട്ടമാണ് ടീമിലെ മറ്റ് താരങ്ങള്‍ 30ല്‍ താഴെ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ കോഹ് ലി 75ന് മുകളില്‍ കണ്ടെത്തിയത്. 

മഹേല ജയവര്‍ധനയാണ് ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 8 ബാറ്റ്‌സ്മാന്മാരാണ് രണ്ട് വട്ടം സഹതാരങ്ങളുടെ സ്‌കോര്‍ 30ല്‍ താഴേക്ക് വീണപ്പോള്‍ സ്വന്തം സ്‌കോര്‍ 75 കടത്തിയവരായിട്ടുള്ളത്. ഒരു വട്ടം ഇങ്ങനെ സ്‌കോര്‍ കണ്ടെത്തിയത് 52 ബാറ്റ്‌സ്മാന്മാരും. 

ടീമിനെ ജയം തൊടാന്‍ സഹായിക്കുന്നില്ലെങ്കില്‍ ഇത്തരം ഇന്നിങ്‌സുകള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ലെന്നാണ് കോഹ്‌ലി മൂന്നാം ടി20ക്ക് ശേഷം പറഞ്ഞത്. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടായി. അവസാനം വരെ ക്രീസില്‍ നില്‍ക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. കാരണം സെറ്റ് ആയ ബാറ്റ്‌സ്മാന് ആണ് പേസും ബൗണ്‍സും അവിടെ കൂടുതല്‍ കൃത്യതയോടെ മനസിലാക്കാന്‍ സാധിക്കുമായിരുന്നത്, കോഹ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com