മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ അക്രോബാറ്റിക് റണ്‍ഔട്ട്; 43 പന്തില്‍ 69 റണ്‍സ്, എല്ലാം ആര്‍സിബിയുടെ ഭാഗ്യമെന്ന് ആരാധകര്‍ 

അക്രോബാറ്റിക് സ്‌റ്റൈലിലെ അസ്ഹറുദ്ദീന്റെ സ്റ്റം ഇളക്കല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്
മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്റ്റംപിങ്/വീഡിയോ ദൃശ്യം
മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്റ്റംപിങ്/വീഡിയോ ദൃശ്യം

തിരുവനന്തപുരം: തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. അക്രോബാറ്റിക് സ്‌റ്റൈലിലെ അസ്ഹറുദ്ദീന്റെ സ്റ്റം ഇളക്കല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

തിങ്കളാഴ്ച നടന്ന കെസിഎയുടെ പ്രസിഡന്റ്‌സ് കപ്പ് ടി20 മത്സരത്തിലാണ് വിക്കറ്റ് കീപ്പിങ് മികവ് കാണിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ ശ്രദ്ധ പിടിക്കുന്നത്. കെസിഎ ഈഗിള്‍സിന്റെ ക്യാപ്റ്റനാണ് അസ്ഹറുദ്ദീന്‍. കെസിഎ തസ്‌കേഴ്‌സിന് എതിരായ കളിയില്‍ 11ാം ഓവറിലാണ് സംഭവം. 

കവറിലേക്ക് കളിച്ച് വേഗത്തില്‍ സിംഗിളെടുക്കാനായിരുന്നു കെ ശ്രീനാഥിന്റെ ശ്രമം. കവറിലെ ഫീല്‍ഡര്‍ പന്ത് ബാറ്റിങ് എന്‍ഡിലേക്ക് എറിഞ്ഞെങ്കിലും സ്റ്റംപില്‍ നിന്ന് ദൂരെയായിരുന്നു അത്. ഇതോടെ അക്രോബാറ്റിക് ഡൈവിലൂടെ വായുവില്‍ നിന്ന് പന്ത് കൈക്കലാക്കിയ അസ്ഹറുദ്ദീന്‍ ബാറ്റ്‌സ്മാന്‍ ക്രീസ് ലൈന്‍ തൊടുന്നതിന് ഏറെ മുന്‍പ് ബെയില്‍സ് ഇളക്കി. 

കളിയില്‍ 43 പന്തില്‍ നിന്ന് 69 റണ്‍സും അസ്ഹര്‍ അടിച്ചെടുത്തു. 160.5 എന്ന സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു അസ്ഹറിന്റെ കളി. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുറത്തെടുത്ത മികവോടെ 20 ലക്ഷം രൂപയ്ക്കാണ് അസ്ഹറിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com