'രോഹിത് ശര്‍മയ്ക്ക് നായകത്വം കൈമാറിയ മികച്ച നീക്കം'; കോഹ്‌ലിയെ പരിഹസിച്ച് മൈക്കല്‍ വോണ്‍

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ കാല്‍ തുടയില്‍ വേദന അനുഭപ്പെട്ടതോടെ മാറി നിന്നതായാണ് മത്സര ശേഷം കോഹ് ലി പറഞ്ഞത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ലണ്ടന്‍: നാലാം ട്വന്റി20യുടെ അവസാന നിമിഷങ്ങളില്‍ നായകത്വം രോഹിത് ശര്‍മയുടെ കൈകളിലേക്ക് നല്‍കിയ വിരാട് കോഹ് ലിയെ പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. രോഹിത്തിന്റെ ഇടപെടല്‍ കോഹ് ലി അനുവദിക്കുകയും, രോഹിത്തിന്റെ തന്ത്രങ്ങള്‍ ഫലം കാണുകയും ചെയ്‌തെന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ കാല്‍ തുടയില്‍ വേദന അനുഭപ്പെട്ടതോടെ മാറി നിന്നതായാണ് മത്സര ശേഷം കോഹ് ലി പറഞ്ഞത്. കോഹ് ലിയെ പരിഹസിച്ച് വോണ്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, കോഹ് ലിയുടെ മികച്ച ക്യാപ്റ്റന്‍സി...! രോഹിത് ശര്‍മയുടെ ഇടപെടല്‍ അനുവദിച്ചു, രോഹിത്തിന്റെ തന്ത്രങ്ങള്‍ ഫലം കാണുകയും ചെയ്തു...

പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീം ആണ് ഇംഗ്ലണ്ടിനെതിരെ ജയിച്ചത് എന്ന് പറഞ്ഞും വോണ്‍ എത്തി. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മുംബൈ ഇന്ത്യന്‍ താരങ്ങള്‍, രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍...പറഞ്ഞെന്ന് മാത്രം എന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

ഇന്ത്യയെ നയിച്ച രോഹിത്തും, ബൗളര്‍മാരും സമ്മര്‍ദത്തിനുള്ളില്‍ നിന്ന് മികവ് കാണിച്ചതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചു. 17ാം ഓവറില്‍ അപകടകാരികളായ ബെന്‍ സ്റ്റോക്ക്‌സ്, മോര്‍ഗന്‍ എന്നിവരെ തുടരെയുള്ള പന്തുകളില്‍ ശര്‍ദുള്‍ പുറത്താക്കിയതാണ് കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com