പ്രായം അളവുകോലാവരുത്, യുവതാരങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന ചിന്ത തെറ്റ്‌: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

യുവതാരങ്ങളെ തെരഞ്ഞെടുക്കുക എന്നതല്ല കാര്യം. പ്രാപ്തരായ കളിക്കാരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും സച്ചിന്‍ ചൂണ്ടിക്കാണിച്ചു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം

റായ്പൂര്‍: ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെയാണ് കണ്ടെത്തേണ്ടത് എന്നും പ്രായം അവിടെ ഒരു മാനദണ്ഡമാവരുതെന്നും ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. യുവതാരങ്ങളെ തെരഞ്ഞെടുക്കുക എന്നതല്ല കാര്യം. പ്രാപ്തരായ കളിക്കാരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രായം അവിടെ ഒരു അളവുകോലാവാന്‍ പാടില്ല. എന്താണ് നിങ്ങള്‍ക്ക് ടീമിനായി നല്‍കാന്‍ കഴിയുക എന്നതാണ് വിഷയം, അല്ലാതെ പ്രായം എത്രയായി എന്നല്ല. ഇന്ത്യക്കായി മികവ് കാണിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, യുവതാരം അല്ലെങ്കിലും അവര്‍ക്ക് ടീമില്‍ ഇടം ലഭിക്കണം. 

യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നത് തെറ്റായ ചിന്തയാണ്. നന്നായി കളിക്കാന്‍ ഒരു യുവതാരത്തിന് കഴിയുന്നുണ്ടെങ്കിലും അയാള്‍ക്കും ടീമില്‍ ഇടം വേണം. നമ്മുടെ ഏറ്റവും മികച്ച 11 ഏതാണോ അതിനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും സച്ചിന്‍ പറഞ്ഞു. 

സൂര്യകുമാറിനേയും ഇഷന്‍ കിഷനേയും കുറിച്ച് പറയുമ്പോള്‍ രണ്ട് പേരും വളരെ നന്നായി കളിച്ചു. ഇവര്‍ക്കെതിരെയെല്ലാം ഒരുപാട് വട്ടം സൂര്യയും ഇഷനും കളിച്ച് കഴിഞ്ഞതാണ്. രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്നത് പോലെയാണ് സ്‌റ്റോക്ക്‌സിനേയും ആര്‍ച്ചറേയും സൂര്യ നേരിട്ടത് എന്നാണ് കമന്റേറ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞത്. 

ഞങ്ങള്‍ കളിച്ചിരുന്ന സമയത്ത് പാകിസ്ഥാനിലേക്ക് പോവുമ്പോള്‍ പാക് ബൗളര്‍മാരെ അവിടെ വെച്ചാണ് ആദ്യമായി നേരിടുന്നത്. എന്നാലിപ്പോള്‍ ഈ ടോപ് ബൗളേഴ്‌സിനെയെല്ലാം ഐപിഎല്ലില്‍ അവര്‍ നേരിടുന്നു. അത് വലിയ വ്യത്യാസമാണ്. അവരില്‍ നിന്ന് എന്താണ് വരിക എന്ന് ഇവര്‍ക്ക് ഇപ്പോള്‍ മുന്‍കൂട്ടി അറിയാനാവും, സച്ചിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com